- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുഫോസും ബേ ഓഫ് ബംഗാള്‍ പ്രോഗ്രാമും പഠന ഗവേഷണ രംഗങ്ങളില്‍ സഹകരിക്കും
ഇതു സംബന്ധിച്ച ധാരണാപത്രം കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണിന്റെ സാന്നിധ്യത്തില്‍ ഫിഷറീസ് ഡീന്‍ ഡോ.റോസിലിന്റെ ജോര്‍ജും ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോ.പി കൃഷ്ണനും ഒപ്പുവെച്ചു.കുഫോസിലെ വിദ്യാര്‍ഥികള്‍ക്ക് ബേ ഓഫ് ബംഗാള്‍ പ്രോഗ്രാമിന്റെ ചെന്നൈ ഉള്‍പ്പടെയുള്ള റിസര്‍ച്ച് സ്‌റ്റേഷനുകളുടെ സൗകര്യങ്ങള്‍ പഠനാവശ്യത്തിനായി പ്രയോജനപ്പെടുത്താമെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.റിജി ജോണ്‍
കൊച്ചി:ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങള്‍ പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ബേ ഓഫ് ബംഗാള്‍ പ്രോഗ്രാമും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയും (കുഫോസ്) പഠന, ഗവേഷണ രംഗങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.റിജി ജോണ്‍ പറഞ്ഞു. ഇതു സംബന്ധിച്ച ധാരണാപത്രം കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണിന്റെ സാന്നിധ്യത്തില്‍ ഫിഷറീസ് ഡീന്‍ ഡോ.റോസിലിന്റെ ജോര്‍ജും ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോ.പി കൃഷ്ണനും ഒപ്പുവെച്ചു.
ബം ഗ്ലാദേശ്, മാലി ദ്വീപ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ബേ ഓഫ് ബംഗാള്‍ പ്രോഗ്രാമിലെ അംഗങ്ങള്‍. ഇന്തോനേസ്യ, മലേസ്യ, മ്യാന്‍മര്‍,തായ്‌ലാന്റ് എന്നീ രാഷ്ട്രങ്ങള്‍ ബേ ഓഫ് ബംഗാള്‍ പ്രോഗ്രാമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ മല്‍സ്യസമ്പത്തിന്റെ സുസ്ഥിരമായ സംരക്ഷണത്തിലൂടെ ഉള്‍ക്കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ജീവനോപാധികള്‍ പരിരക്ഷിക്കുക, ഉള്‍ക്കടിലെ കാലാവാസ്ഥ വ്യതിയാനം കരയിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക എന്നിവയാണ് ബേ ഓഫ് ബംഗാള്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന മേഖലകള്‍. ധാരണാപത്രം അനുസരിച്ച് കുഫോസിലെ വിദ്യാര്‍ഥികള്‍ക്ക് ബേ ഓഫ് ബംഗാള്‍ പ്രോഗ്രാമിന്റെ ചെന്നൈ ഉള്‍പ്പടെയുള്ള റിസര്‍ച്ച് സ്‌റ്റേഷനുകളുടെ സൗകര്യങ്ങള്‍ പഠനാവിശ്യത്തിനായി പ്രയോജനപ്പെടുത്താമെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.റിജി ജോണ്‍ പറഞ്ഞു.
അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന ഇന്ത്യാമഹാസമുദ്രത്തിലെ കാലാവസ്ഥ വ്യതിയാനം ആഴത്തില്‍ അപഗ്രഥിക്കാനായി ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്ത ഗവേഷണ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ചെന്നെയില്‍ ധാരണാപത്രം കൈമാറ്റചടങ്ങില്‍ മാലിദ്വീപ് അഗ്രികള്‍ച്ചര്‍ ഫിഷറീസ് മന്ത്രാലയം ഡയറക്ടര്‍ അഹമ്മദ് ഷിഫാസ്,ബം ഗ്ലാദേശ് ഫിഷറീസ് ഡയറക്ടര്‍ ഡോ.ഷെറീഫ് ഉഡിന്‍,ബം ഗ്ലാദേശ് ഫിഷറീസ് ജോ.സെക്രട്ടറി സുബ്രതാ ഭൌമിക്, ലോക ഭക്ഷ്യാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞനായ ഡോ.ദിലീപ്കുമാര്‍, ശ്രീലങ്കയുടെ ഫിഷറീസ് ടെക്‌നിക്കല്‍ ഡയറക്ടര്‍ ദാമിക റണതുംഗെ,മാം ഗ്ലൂര്‍ ഫിഷറീസ് കോളജ് ഡീന്‍ ഡോ.ശിവകുമാര്‍ മഗഡ, കുഫോസ് അക്വാകള്‍ച്ചര്‍ വകുപ്പ് മേധാവി ഡോ.കെ.ദിനേഷ് എന്നിവരും പങ്കെടുത്തു.
RELATED STORIES
പനയംപാടം അപകടം; ലോറി ഡ്രൈവര്മാരുടെ ലൈസന്സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില് ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്
11 Dec 2024 11:46 AM GMTമെഡിക്കല് ഷോപ്പുകളില് എയര് കണ്ടീഷണര് സംവിധാനം നിര്ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില് ഉറച്ചു...
3 Dec 2024 8:19 AM GMT