Kerala

അമിത വൈദ്യുതിബില്‍: പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി

കെഎസ് ഇബിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ഹൈക്കോടതി തള്ളിയത്.ലോക്ക് ഡൗണ്‍ കാലത്ത് വൈദ്യുതി ബില്ല് തയാറാക്കിയതിലെ അശാസത്രീയത ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്.ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിക്കനുസൃതമായ ബില്ലാണ് നല്‍കിയതെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു

അമിത വൈദ്യുതിബില്‍: പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: ലോക്ക് ഡൗണ്‍ കാലത്തെ അമിത വൈദ്യു ബില്ലിനെതിരെ നല്‍കിയ പെതിാതു താല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. കെഎസ് ഇബിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ഹൈക്കോടതി തള്ളിയത്.ലോക്ക് ഡൗണ്‍ കാലത്ത് വൈദ്യുതി ബില്ല് തയാറാക്കിയതിലെ അശാസത്രീയത ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്.

ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിക്കനുസൃതമായ ബില്ലാണ് നല്‍കിയതെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു.ലോക്ക് ഡൗണ്‍ മൂലം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു മാസത്തെ ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ്ബില്ല് നല്‍കിയത്.ഇത്തരത്തില്‍ നല്‍കിയ ബില്ലിലെ തുക കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുമെന്നും കെഎസ്ഇബി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.കെഎസ് ഇബിയുടെ വിശദീകരണം കണക്കിലെടുത്ത് ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it