മോശം കാലാവസ്ഥയും കാറ്റും; കേരളതീരത്ത് മൽസ്യബന്ധനത്തിന് താൽക്കാലിക നിരോധനം
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ ഇന്ന് അർദ്ധ രാത്രിയോടെ കേരള തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും മൽസ്യബന്ധനം പൂർണമായി നിരോധിച്ചിരിക്കുന്നു.

തിരുവനന്തപുരം: മോശം കാലാവസ്ഥയും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് ഇന്നുമുതൽ മത്സ്യബന്ധനത്തിനായി മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം.
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ ഇന്ന് അർദ്ധ രാത്രിയോടെ കേരള തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും മൽസ്യബന്ധനം പൂർണമായി നിരോധിച്ചിരിക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളത്തിൽ നിന്ന് ആരും മൽസ്യ ബന്ധനത്തിന് കടലിൽ പോകാൻ പാടുള്ളതല്ല. ഇത് കർശനമായി നടപ്പിലാക്കാൻ ദുരന്ത നിവാരണ അതോറിറ്റി ഫിഷറീസ് വകുപ്പിനോടും കോസ്റ്റൽ പോലിസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്തണം. നിർദേശം മൽസ്യത്തൊഴിലാളികളിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMT