Kerala

കെ​പി​സി​സി​ പു​നസം​ഘ​ട​ന: പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

കെ​പി​സി​സി​ പു​നസം​ഘ​ട​ന: പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി
X

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ പു​നസം​ഘ​ട​നാ പ​ട്ടി​ക അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

വ​ർ​ക്കിങ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ സ്ഥാ​ന​ത്തേ​ക്ക് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ സു​ധാ​ക​ര​ൻ, വി ഡി സ​തീ​ശ​ൻ, ത​മ്പാ​നൂ​ർ ര​വി എ​ന്നി​വ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്. സി പി മു​ഹ​മ്മ​ദ്, കെ കെ ​കൊ​ച്ചു​മു​ഹ​മ്മ​ദ്, കെ പി അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ​വ​രി​ലൊ​രാ​ളെ ഹൈ​ക്ക​മാ​ൻ‌​ഡ് തി​ര​ഞ്ഞെ​ടു​ക്കും.

എല്ലാ നേതാക്കളുമായി ആലോചിച്ചാണ് കെപിസിസി പുനഃസംഘടനാ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. ജംബോ പട്ടിക എന്ന ആക്ഷേപം ശരിയല്ല. ഘട്ടം ഘട്ടമായി പ്രഖ്യാപിക്കമെന്ന് ആരാണ് പറഞ്ഞത്. എല്ലാ നേതാക്കളുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയത്. സോണിയ ഗാന്ധിയുടെ പരിഗണക്ക് പട്ടിക സമര്‍പ്പിച്ചതായും മുല്ലപ്പള്ളി വ്യക്തമാക്കി.

Next Story

RELATED STORIES

Share it