- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെപിസിസി പെര്‍ഫോര്‍മന്‍സ് അസസ്മെന്റ് സിസ്റ്റം (പിഎഎസ്) ആരംഭിക്കുന്നു
കെപിസിസി ഭാരവാഹികള്‍ മുതല്‍ ബൂത്ത് ഭാരവാഹികള്‍ വരെയുള്ളവരുടെയും പാര്‍ട്ടി ഘടകങ്ങളുടെയും പ്രവര്‍ത്തനമികവ് വിലയിരുത്തി ഗ്രേഡിങ് നടത്തും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റിപോര്‍ട്ടിങ് ഓണ്‍ലൈനിലാണ് നടത്തുക.

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാസംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പെര്‍ഫോര്‍മന്‍സ് അസസ്മെന്റ് സിസ്റ്റം ഈ മാസം മുതല്‍ ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍ മുതല്‍ ബൂത്ത് ഭാരവാഹികള്‍ വരെയുള്ളവരുടെയും പാര്‍ട്ടി ഘടകങ്ങളുടെയും പ്രവര്‍ത്തനമികവ് വിലയിരുത്തി ഗ്രേഡിങ് നടത്തും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റിപോര്‍ട്ടിങ് ഓണ്‍ലൈനിലാണ് നടത്തുക. ഇതിനായി ഫോര്‍മാറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു.
പ്രതിമാസ റിപോര്‍ട്ടിങ്ങിന്റെയും നിശ്ചിതമാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പെര്‍ഫോര്‍മേഴ്സ് (ഗ്രീന്‍), ആവറേജ് പെര്‍ഫോര്‍മേഴ്സ് (യെല്ലോ), നോണ്‍ പെര്‍ഫോര്‍മേഴ്സ് (റെഡ്) തുടങ്ങിയ വിഭാഗങ്ങളായി തിരിച്ച് മൂന്നുമാസം കൂടുമ്പോള്‍ എഐസിസിക്ക് റിപോര്‍ട്ട് നല്‍കും. രണ്ടുമാസം കൂടുമ്പോള്‍ കെപിസിസി പ്രസിഡന്റ് ബന്ധപ്പെട്ട ഭാരവാഹികളുമായി വണ്‍ ടു വണ്‍ മീറ്റിങ് നടത്തി, ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികള്‍ നിര്‍ദേശിക്കും. കെപിസിസി ഭാരവാഹികളുടെയും സിസിസി പ്രസിഡന്റുമാരുടേയും ആദ്യ റിപോര്‍ട്ടിങ് ജൂലൈ 10 നകം നടക്കും. തുടര്‍ന്നുള്ള എല്ലാ മാസവും അഞ്ചാം തിയ്യതിക്കുള്ളിലാണ് റിപോര്‍ട്ടിങ്.
ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, അസംബ്ലി, ബ്ലോക്ക് മണ്ഡലം ചുമതലക്കാര്‍ എന്നിവരുടെ റിപോര്‍ട്ടിങ് ആഗസ്തില്‍ ആരംഭിക്കും. തുടര്‍ന്ന് ബൂത്ത്- വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അനില്‍കുമാര്‍ അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് ജോസഫിനാണ് പിഎഎസിന്റെ ഏകോപനച്ചുമതല. പുതുക്കിയ മാതൃക പരിചയപ്പെടുത്താന്‍ കെപിസിസി ജൂലൈ 4ന് രാവിലെ 10.30ന് ഡിസിസി പ്രസിഡന്റുമാരുടെയും ജില്ലയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളുടെയും രണ്ടുമണിയ്ക്ക് മറ്റു ചുമതലകളുള്ള കെപിസിസി ഭാരവാഹികളുടെയും വീഡിയോ കോണ്‍ഫറന്‍സ് യോഗം നടത്തുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
2013 ഏപ്രില്‍ മുതല്‍ 2014 ഏപ്രില്‍ വരെ വിജയകരമായി നടപ്പാക്കി സംഘടനയെ ചലനാത്മകമാക്കിയ യൂനിറ്റ് മാനേജ്മെന്റിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പിഎഎസ്. സംഘടനാ മികവിനോടൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങളിലെ സജീവപങ്കാളിത്തവും ഉറപ്പുവരുത്തുന്ന പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചതായും അനില്‍കുമാര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















