Kerala

കെപിഎസി ലളിത തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയില്‍

കരള്‍ മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം

കെപിഎസി ലളിത തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയില്‍
X

കൊച്ചി: നടി കെപിഎസി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് നടിയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിൽസയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ.


Next Story

RELATED STORIES

Share it