Kerala

തീരുമാനം കേട്ടുകേള്‍വിയില്ലാത്തത്; പൊട്ടിത്തെറിച്ച് ജോസഫ്

അസാധാരണമായ തീരുമാനമാണുണ്ടായതെന്നും പാര്‍ട്ടി തിരുത്താന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത രീതിയിലൂടെയാണ് തീരുമാനമെടുത്തത്. ഘടകകക്ഷികളുടെ അടക്കം തീരുമാനം അവഗണിച്ചു. ഇത്തവണ തങ്ങള്‍ക്കായിരുന്നു ക്ലെയിം. അംഗീകരിക്കുമെന്നാണ് കരുതിയിരുന്നത്. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് തീരുമാനമെന്നാണ് പറയുന്നത്.

തീരുമാനം കേട്ടുകേള്‍വിയില്ലാത്തത്; പൊട്ടിത്തെറിച്ച് ജോസഫ്
X

തൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) സീറ്റ് നിഷേധിച്ച സംഭവത്തില്‍ പൊട്ടിത്തെറിച്ച് പി ജെ ജോസഫ്. അസാധാരണമായ തീരുമാനമാണുണ്ടായതെന്നും പാര്‍ട്ടി തിരുത്താന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത രീതിയിലൂടെയാണ് തീരുമാനമെടുത്തത്. ഘടകകക്ഷികളുടെ അടക്കം തീരുമാനം അവഗണിച്ചു. ഇത്തവണ തങ്ങള്‍ക്കായിരുന്നു ക്ലെയിം. അംഗീകരിക്കുമെന്നാണ് കരുതിയിരുന്നത്. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് തീരുമാനമെന്നാണ് പറയുന്നത്.

ജില്ല മാറി മല്‍സരിക്കാന്‍ പാടില്ലെന്നാണ് സ്ഥാനാര്‍ഥിത്വം നിഷേധിക്കാന്‍ കാരണമായി പറയുന്നത്. ഇത്തരമൊരു മാനദണ്ഡം അംഗീകരിക്കാന്‍ കഴിയില്ല. റോഷി അഗസ്റ്റ്യന്‍ ഉള്‍പ്പടെ നേതാക്കള്‍ മുമ്പ് ഇടുക്കിയില്‍ മല്‍സരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയാല്‍ അവരുമായി ആലോചിച്ച് തീരുമാനമെടുക്കും. യുഡിഎഫുമായി ചേര്‍ന്നുപോവാനാണ് ആഗ്രഹിക്കുന്നത്. ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊടുപുഴയില്‍ സുഹൃത്തിന്റെ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തിനു ശേഷമാണ് പി ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Next Story

RELATED STORIES

Share it