ജോസഫ് ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു; തീരുമാനം പ്രവര്‍ത്തകരുടെ വികാരം മാനിച്ചെന്ന് മാണി
പി ജെ ജോസഫ് തീരുമാനം ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. നേതാക്കള്‍ എല്ലാവരുമായും ആലോചിച്ചാണ് ചാഴിക്കാടനെ നിശ്ചയിച്ചത്.

കോട്ടയം: പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. പി ജെ ജോസഫ് തീരുമാനം ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. നേതാക്കള്‍ എല്ലാവരുമായും ആലോചിച്ചാണ് ചാഴിക്കാടനെ നിശ്ചയിച്ചത്. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ.
ജോസഫ് ഉന്നതനായ നേതാവാണ്. അദ്ദേഹം വികാരപരമായി ചിന്തിക്കുമെന്ന് കരുതുന്നില്ല. പി ജെ ജോസഫുമായും മോന്‍സ് ജോസഫുമായും സംസാരിച്ചിട്ടുണ്ട്. പല രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സുഗമമായും നീതിനിഷ്ടമായും രമ്യമായും പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ. പി ജെ ജോസഫ് സീറ്റ് ചോദിച്ചതായി അറിഞ്ഞതു മുതല്‍ നേതാക്കള്‍ എല്ലാവരും തന്നെ വന്നുകണ്ടിരുന്നു. ജില്ലയ്ക്കു വെളിയിലുള്ള ആളുകള്‍ക്ക് സീറ്റ് നല്‍കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT