ജോളിയുടെ സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരനെ ചോദ്യം ചെയ്തു

ജോളി ജോണ്‍സനുമായി സാമ്പത്തിക ഇടപാട് നടത്തുകയും നിരവധി തവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ജോണ്‍സന്‍ ജോളിയുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ അടിസ്ഥാനം എന്തായിരിക്കുമെന്നതിലേക്കാണ് അന്വേഷണം നടക്കുക.

ജോളിയുടെ സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരനെ ചോദ്യം ചെയ്തു

പയ്യോളി: ജോളിയുടെ അടുത്ത സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സനെ ചോദ്യം ചെയ്തു. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഉച്ചയ്ക്ക് 12.15 ഓടയാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടത്തായിയില്‍ നിന്നും പോലിസ് വാഹനത്തില്‍ കൊണ്ട് വന്നത്. വൈകിട്ട് 6.30 വരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിനായ് വീണ്ടും വിളിച്ചു വരുത്തുമെന്നാണ് സൂചന. ജോളി ജോണ്‍സനുമായി സാമ്പത്തിക ഇടപാട് നടത്തുകയും നിരവധി തവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ജോണ്‍സന്‍ ജോളിയുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ അടിസ്ഥാനം എന്തായിരിക്കുമെന്നതിലേക്കാണ് അന്വേഷണം നടക്കുക. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ ജി സൈമണിന്റ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

RELATED STORIES

Share it
Top