Kerala

കൂടത്തായി: സിലി കൊലപാതക കേസില്‍ ജോളിയെ പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും

റോയ് തോമസ് കൊലക്കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ജോളി ഇപ്പോള്‍ കോഴിക്കോട് ജില്ല ജയിലില്‍ റിമാന്റിലാണ്.

കൂടത്തായി: സിലി കൊലപാതക കേസില്‍ ജോളിയെ പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കും.സിലി കൊലപാതക കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. റോയ് തോമസ് കൊലക്കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ജോളി ഇപ്പോള്‍ കോഴിക്കോട് ജില്ല ജയിലില്‍ റിമാന്റിലാണ്.

Next Story

RELATED STORIES

Share it