Kerala

കോന്നി മെഡിക്കൽ കോളജ്: 2020 ഏപ്രിൽ ഒന്നിന് ഒപി പ്രവർത്തനം ആരംഭിക്കും

2021ൽ 50 കുട്ടികൾക്ക് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കത്തക്ക രീതിയിൽ നിർമ്മാണം പൂർത്തീകരിക്കാനും തീരുമാനിച്ചു.

കോന്നി മെഡിക്കൽ കോളജ്: 2020 ഏപ്രിൽ ഒന്നിന് ഒപി പ്രവർത്തനം ആരംഭിക്കും
X

കോന്നി: നിർദിഷ്ട കോന്നി മെഡിക്കൽ കോളജിൽ 2020 എപ്രിൽ ഒന്നിന് ഒപി പ്രവർത്തനം ആരംഭിക്കും. 2021ൽ 50 കുട്ടികൾക്ക് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കത്തക്ക രീതിയിൽ നിർമ്മാണം പൂർത്തീകരിക്കാനും തീരുമാനിച്ചു. കോന്നി മെഡിക്കൽ കോളജിന്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.


കഴിഞ്ഞ ആഗസ്തിൽ ആരോഗ്യ മന്ത്രി പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച കാര്യങ്ങൾ യോഗം വിലയിരുത്തി. നിർമാണം വേഗത്തിലാക്കാൻ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉടൻ യോഗം ചേരും. നിർമ്മാണ തടസങ്ങൾ നീക്കി മെഡിക്കൽ കോളജിനോട് അനുബന്ധമായ 2 റോഡുകളുടെ സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കലക്ടർക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും എംഎൽഎ നിർദ്ദേശം നൽകി. കെഎസ്ഇബി സപ്ലെ എസ്റ്റിമേറ്റ് തയ്യാറാക്കി ഇതിന് പണം നൽകാൻ സർക്കാരിനോട് അവശ്യപ്പെട്ടൻ തീരുമാനിച്ചു. മെഡിക്കൽ കോളജിൽ പൊട്ടിച്ചിട്ടിരിക്കുന്ന പാറനീക്കം ചെയ്യുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങുന്നതിന് യോഗം തീരുമാനിച്ചു.

വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ നിർമ്മാണ തടസ്സങ്ങളെ സംബന്ധിച്ച് എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തി. സാങ്കേതിക തടസ്സം നീക്കി നിർമ്മാണം വേഗത്തിലാക്കാൻ വകുപ്പ്തല ഇടപെടീൽ നടത്തുമെന്ന് എംഎൽഎ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായങ്ങളും അദ്ദേഹം ഉറപ്പ് നൽകി.

Next Story

RELATED STORIES

Share it