Kerala

ബിജെപിയുടെ കാപട്യത്തിനും കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനും എതിരായ മറുപടി: കെ യു ജനീഷ് കുമാർ

ഞങ്ങൾ രാഷ്ട്രീയമാണ്, ജനങ്ങളുടെ പ്രശ്നങ്ങളാണ് ചർച്ച ചെയ്തത്.

ബിജെപിയുടെ കാപട്യത്തിനും കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനും എതിരായ മറുപടി: കെ യു ജനീഷ് കുമാർ
X

കോന്നി: വിശ്വാസ സംരക്ഷണമെന്ന ബിജെപിയുടെ കാപട്യത്തിനും കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനും ശബരിമല ഉൾപ്പെട്ട കോന്നി മണ്ഡലത്തിലെ ജനങ്ങൾ നൽകിയ തിരിച്ചടിയാണിതെന്ന് കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ. ഞങ്ങൾ രാഷ്ട്രീയമാണ്, ജനങ്ങളുടെ പ്രശ്നങ്ങളാണ് ചർച്ച ചെയ്തത്. പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ജനങ്ങളോട് പറഞ്ഞു. ശബരിമലയുടെ പേരിലുണ്ടാക്കിയ പുകമറകളെ ശബരിമലയുൾപ്പെട്ട മണ്ഡലത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. ശരിയായ രാഷ്ട്രീയത്തിന്, ഇടതുപക്ഷ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് കോന്നിയിലെ ഫലം.

Next Story

RELATED STORIES

Share it