എന്‍എസ്എസിന് കോടിയേരിയുടെ മറുപടി; ചര്‍ച്ചക്ക് തയാറാണെന്ന് പറഞ്ഞത് ദൗര്‍ബല്യമായി കരുതരുത്
സുപ്രീം കോടതി വിധിയോടുള്ള എതിര്‍പ്പ് സര്‍ക്കാരിനോട് കാണിച്ചിട്ട് കാര്യമില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടും തയാറാകാതിരുന്നാല്‍ ഒന്നും ചെയ്യാനില്ല. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
കോന്നി: എന്‍എസ്എസുമായി ശത്രുതാ മനോഭാവമില്ലാത്തതിനാലാണ് ചര്‍ച്ചക്ക് തയാറായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായറുടെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി. ചര്‍ച്ചക്ക് തയാറാണെന്ന് പറഞ്ഞത് ദൗര്‍ബല്യമായി കരുതരുത്. സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കിയത്. സുപ്രീം കോടതി വിധിയോടുള്ള എതിര്‍പ്പ് സര്‍ക്കാരിനോട് കാണിച്ചിട്ട് കാര്യമില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടും തയാറാകാതിരുന്നാല്‍ ഒന്നും ചെയ്യാനില്ല. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കോടതി മറ്റൊരുവിധി പ്രസ്താവിച്ചാല്‍ അത് നടപ്പാക്കുന്നത് ഔദാര്യമല്ല എന്നായിരുന്നു എന്‍എസ്എസിന്റെ പ്രസ്താവന. എന്നാല്‍ ഇത് ഭരണഘടന വിരുദ്ധമാണെന്ന് കോടിയേരി പ്രതികരിച്ചു.
വെടിനിര്‍ത്തലിനുള്ള കോടിയേരിയുടെ നിര്‍ദ്ദേശം തള്ളി ഇന്നുരാവിലെയാണ് എന്‍എസ്എസ് നേതൃത്വം രംഗത്തുവന്നത്. വിശ്വാസ വിഷയത്തില്‍ ഇടതുമുന്നണിയുമായി ഒരു ചര്‍ച്ചയുമില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ കേരള സംരക്ഷണയാത്ര തുടങ്ങിയത് മുതല്‍ എന്‍എസ്എസിനോടുള്ള എതിര്‍പ്പ് മയപ്പെടുത്തിയായിരുന്നു നേതാക്കളുടെ പ്രസ്താവനകള്‍. ഏറ്റവും ഒടുവില്‍ അങ്ങോട്ട് പോയി ചര്‍ച്ച നടത്താന്‍ പോലും മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഇനി ഒരു ചര്‍ച്ചയുമില്ലെന്ന് തുറന്നടിക്കുകയാണെന്ന് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല. ശബരില യുവതീപ്രവേശത്തില്‍ പലതവണ സംസാരിച്ചപ്പോഴും അനുകൂല സമീപനമായിരുന്നില്ല. അതുകൊണ്ട് കോടതിവിധി എന്തായാലും സര്‍ക്കാരിന് എതിരായ നിലപാടില്‍ മാറ്റമില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT