Kerala

വെ​ടി​യു​ണ്ട കാ​ണാ​താ​യ​ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം

കേ​ര​ള​ത്തി​ൽ ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തുകയാണ്.​ എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു. ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തും ഇ​തേ നി​ല​പാ​ടാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

വെ​ടി​യു​ണ്ട കാ​ണാ​താ​യ​ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം
X

തിരുവനന്തപുരം: പോലിസിന്റെ കൈവശമുള്ള വെ​ടി​യു​ണ്ട കാ​ണാ​താ​യ​ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം. വെ​ടി​യു​ണ്ട കാ​ണാ​താ​യത് അ​സാ​ധാ​ര​ണ സം​ഭ​വ​മ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോ​ലി​സ് സേ​ന​യി​ൽ വെ​ടി​യു​ണ്ട കാ​ണാ​താ​കു​ന്ന​ത് അ​ത്യ​പൂ​ർ​വ കാ​ര്യ​മ​ല്ല. കാ​ലാ​കാ​ല​ങ്ങ​ളാ​യി വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യി​ട്ടു​ണ്ട്. താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്തും കാ​ണാ​താ​യി​ട്ടു​ണ്ടാ​കാ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

​എ​ജി റി​പ്പോ​ർ​ട്ടി​നെ ഭ​യ​ക്കു​ന്നി​ല്ല. സി​എ​ജി റി​പ്പോ​ർ​ട്ട് ഉ​യ​ർ​ത്തി പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം. നി​യ​മ​സ​ഭ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​ത് പ​രി​ശോ​ധി​ക്ക​ണം. സി​എ​ജി​യി​ൽ​നി​ന്ന് ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​തെ​ങ്കി​ൽ അ​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച അ​ല​ന്‍ ശു​ഹൈ​ബും താ​ഹ ഫ​സ​ലും മാവോവാദികളാണ്. ​പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​വാദി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഇ​രു​വ​രെ​യും സി​പി​എം പു​റ​ത്താ​ക്കി​യ​താണ്. ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ർ​ക്കും അ​നു​വാ​ദ​മി​ല്ല. ഇരുവരേയും പുറത്താക്കിയ ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തുകയാണ്.​ എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു. ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തും ഇ​തേ നി​ല​പാ​ടാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. ആ​ര്‍​എ​സ്എ​സി​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്ക് എ​രി​തീ​യി​ല്‍ എ​ണ്ണ​യൊ​ഴി​ക്കും പോ​ലെ ഗു​ണം ചെ​യ്യു​ക​യാ​ണ് ഇ​സ്ലാം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍. ഇ​രു വി​ഭാ​ഗം തീ​വ്ര​വാ​ദ ശ​ക്തി​ക​ളെ​യും ഒ​രേ​പോ​ലെ എ​തി​ര്‍​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​ന​മെ​ന്നും കോ​ടി​യേ​രി വി​ശ​ദ​മാ​ക്കി.

പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ തു​ട​ർ പ്ര​ക്ഷോ​ഭം ന​ട​ത്തും. മാ​ർ​ച്ച് 15വ​രെ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തും. പ്രാ​ദേ​ശി​ക​മാ​യി ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ വി​ശാ​ല യോ​ജി​പ്പ് ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ടി​നോ​ട് കോ​ണ്‍​ഗ്ര​സ് യോ​ജി​ക്കു​ന്നി​ല്ല. അ​വ​ര്‍​ക്ക് ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ നി​ല​പാ​ടാ​ണ് ഉ​ള്ളതെന്നും അദ്ദേഹം പറഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ചൊ​വ്വാ​ഴ്ച എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. ബ​ജ​റ്റി​ലെ കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കും എ​തി​രെ കേ​ന്ദ്രസ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്കാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ക.​

Next Story

RELATED STORIES

Share it