- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്തില്‍ കൊടി സുനിയുടെ ജയിലില്‍നിന്നുള്ള ഭീഷണി സന്ദേശം പുറത്ത്
'ഞാനാ സുനിയാണേ, കൊടിയാ… കൊയിലാണ്ടിയിലെ അഷ്റഫിന്റെ കയ്യിലുള്ള സാധനമുണ്ടല്ലോ… അത് നമ്മുടെയൊരു കമ്പനിയാ കൊണ്ടുപോയേ…ഇനി അതിന്റെ പുറകെ നടക്കണ്ട..

കണ്ണൂര്‍: കരിപ്പൂരില്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നു. കൊടി സുനി ജയിലിൽ നിന്നയച്ച ഭീഷണി സന്ദേശമാണ് പുറത്തായിരിക്കുന്നത്. കൊയിലാണ്ടി അഷ്റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ സംഘമെന്ന് കൊടി സുനി പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
കണ്ണൂര്‍ സെൻട്രൽ ജയിലിൽ തടവിലാണ് ഇപ്പോള്‍ കൊടി സുനി. ഇവിടെനിന്നും റെക്കോഡ് ചെയ്ത ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്. ആരോപണങ്ങൾ കൊടി സുനിയിലേക്ക് എത്തിയിട്ടും ജയിലിനകത്ത് സുനിയും കൂട്ടാളികളും നിർബാധം ഫോൺ ഉപയോഗിക്കുന്നുവെന്ന ഗൗരവതരമായ സംഭവമാണ് പുറത്തുവരുന്നത്.
'ഞാനാ സുനിയാണേ, കൊടിയാ… കൊയിലാണ്ടിയിലെ അഷ്റഫിന്റെ കയ്യിലുള്ള സാധനമുണ്ടല്ലോ… അത് നമ്മുടെയൊരു കമ്പനിയാ കൊണ്ടുപോയേ…ഇനി അതിന്റെ പുറകെ നടക്കണ്ട..കൊണ്ടുവന്ന ചെക്കന് അതൊന്നും അറിയില്ല. തത്കാലം ഇപ്പോള്‍ വേറെയാരോടും പറയാന്‍ നില്‍ക്കണ്ട. തപ്പുന്നുണ്ട്. പക്ഷെ നമ്മുടെ കമ്പനിയാണ്. അതുകൊണ്ട് വെറെയൊന്നും ചെയ്യാന്‍ പറ്റത്തില്ല… കേട്ടോ.. ഓക്കെ.. അതുകൊണ്ട് ഇനിയതിന്റെ പുറകെ പോകാന്‍ നില്‍ക്കണ്ട. അറിയുന്ന ആളുകളോട് പറഞ്ഞു കൊടുത്തേക്ക് കാര്യങ്ങള്…' -കൊടുവള്ളി സംഘത്തിന് അയക്കാനായി അഷ്റഫിന് നല്‍കിയ ശബ്ദസന്ദേശമാണിത്.
സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് കൊടി സുനിയുടെ നിര്‍ദേശ പ്രകാരമാണെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അഷ്റഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















