Kerala

ബിജെപിയുടെ കുഴല്‍പ്പണക്കവര്‍ച്ച കേസ്: സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ ഇ ഡിക്ക് രണ്ടാഴ്ച സമയം അനുവദിച്ച് ഹൈക്കോടതി

കേസ് അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

ബിജെപിയുടെ കുഴല്‍പ്പണക്കവര്‍ച്ച കേസ്: സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ ഇ ഡിക്ക് രണ്ടാഴ്ച സമയം   അനുവദിച്ച്  ഹൈക്കോടതി
X

കൊച്ചി: ബിജെപിയുടെ കുഴല്‍പ്പണക്കവര്‍ച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ഇ ഡി യുടെ ആവശ്യം പരിഗണിച്ച കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. കേസ് അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.ഹരജിയില്‍ വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരം കോടതി കൂടുതല്‍സമയം അനുവദിച്ചത്.

അന്തര്‍ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം അനിവാര്യമാണെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു എന്‍ഫോഴ്മെന്റിന് പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയെടുക്കാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൂന്നര കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയതില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് നേരിട്ട് ബന്ധമുണ്ടെന്നു ഹരജിയില്‍ആരോപിക്കുന്നു. കള്ളപ്പണം അന്വേഷിക്കാന്‍ ചുമതലപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it