Kerala

കുമ്പളം, പൊന്നാരിമംഗലം ടോള്‍ പ്ലാസകള്‍ അടച്ചുപൂട്ടണമെന്ന് ദേശീയപാത സംരക്ഷണ സമിതി;മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കി

ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള 16 കിലോമീറ്റര്‍ ദേശീയപാത നാലു വരിയായി വികസിപ്പിച്ചതിന്റെ പേരിലാണ് കുമ്പളത്ത് ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് ആരംഭിച്ചത്.എന്നാല്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ജംഗ്ഷനുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കാതെ അശാസ്ത്രീയമായാണ് അതോറിറ്റി നാലുവരിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.വികസന വിരുദ്ധവും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതുമായ ഈ നടപടി തുറന്നുകാട്ടി ഹൈവേ അതോറിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തി അവരെകൊണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റി

കുമ്പളം, പൊന്നാരിമംഗലം ടോള്‍ പ്ലാസകള്‍ അടച്ചുപൂട്ടണമെന്ന് ദേശീയപാത സംരക്ഷണ സമിതി;മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കി
X

കൊച്ചി:റോഡുകളാകെ തകരുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍യാത്രക്കാരില്‍നിന്ന് ഭീമമായ തുക ടോള്‍ ഈടാക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ലെന്നും ഈ സാഹചര്യത്തില്‍ കുമ്പളം, പൊന്നാരിമംഗലം ടോള്‍ പ്ലാസകള്‍ അടച്ചുപൂട്ടി ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും ദേശീയപാത സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കുംനല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള 16 കിലോമീറ്റര്‍ ദേശീയപാത നാലു വരിയായി വികസിപ്പിച്ചതിന്റെ പേരിലാണ് കുമ്പളത്ത് ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് ആരംഭിച്ചത്.എന്നാല്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ജംഗ്ഷനുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കാതെ അശാസ്ത്രീയമായാണ് അതോറിറ്റി നാലുവരിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.വികസന വിരുദ്ധവും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതുമായ ഈ നടപടി തുറന്നുകാട്ടി ഹൈവേ അതോറിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തി അവരെകൊണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റി.

പാത നിര്‍മ്മാണത്തിന് അതോറിറ്റി മുടക്കിയതിന്റെ ഇരട്ടിയിലേറെ പണം ഇപ്പോള്‍ മേല്‍പ്പാലങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നുണ്ട്.എന്നാല്‍ ടോള്‍ ഈടാക്കുന്നതാവട്ടെ ദേശീയപാത അതോറിറ്റിയാണ്. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് യാത്രക്കാര്‍ നിലവില്‍ ഈ 16 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നത്. ഈ ദുരിത യാത്രയുടെ പേരില്‍ ജനങ്ങളെ തടഞ്ഞുനിര്‍ത്തി ടോള്‍ഈടാക്കുന്നത് പട്ടാപ്പകലിലെ പിടിച്ചുപറിക്കു തുല്യമാണെന്നും ദേശീയപാത സംരക്ഷണ സമിതി ആരോപിച്ചു.കണ്ടെയ്‌നര്‍ ഹൈവേയില്‍ പൊന്നാരിമംഗലത്ത് ഭീമമായ ടോള്‍ പിരിവ് ആരംഭിച്ചതോടെ പഴയ കളമശ്ശേരി എറണാകുളം റോഡില്‍ ഗതാഗത തിരക്ക് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഭീമമായടോളില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടെയ്‌നര്‍ റോഡ് ഉപേക്ഷിച്ച് പഴയ പാതയെ തന്നെ വാഹനങ്ങള്‍ ആശ്രയിക്കുന്നതാണ് ഇതിനു കാരണം.

കേന്ദ്ര ടോള്‍ ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികമുളള നിരക്കാണ്കണ്ടെയ്‌നര്‍ റോഡില്‍ ഈടാക്കുന്നത്.മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പാത ഒരുക്കുന്നതിനു വേണ്ടിയാണ് ടോള്‍ ഈടാക്കുന്നതെന്ന് അവകാശപ്പെടുന്നവര്‍ മണിക്കൂറില്‍ 15 കിലോമീറ്റര്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത പാതയില്‍ ടോള്‍ പിരിക്കുന്നത് തികഞ്ഞ ജനവിരുദ്ധ നടപടിയാണ്.സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും കുമ്പളം പൊന്നാരിമംഗലംടോള്‍ പ്ലാസകള്‍ അടച്ചുപൂട്ടി തടസ്സമില്ലാത്ത ഗതാഗതത്തിന് വഴിയൊരുക്കണമെന്നും ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍ സി ആര്‍ നീലകണ്ഠന്‍, കണ്‍വീനര്‍ ഹാഷിം ചേന്നാമ്പിള്ളി എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it