- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തന്‍വേലിക്കര വീട്ടില്‍ അന്‍വര്‍ സാദിഖ് (26) ആണ് കാക്കനാട് ഇടച്ചിറ ഭാഗത്തു വച്ച് പോലിസിന്റെ പിടിയിലായത്.ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ടാക്സി ഡ്രൈവറായ ഇയാള്‍ കാക്കനാട്, തൃപ്പൂണിത്തുറ ഭാഗത്തുള്ള യുവാക്കള്‍ക്കും മറ്റും വില്‍പ്പന നടത്തി വരികയായിരുന്നു

കൊച്ചി: കൊച്ചിയില്‍ വില്പനക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തന്‍വേലിക്കര വീട്ടില്‍ അന്‍വര്‍ സാദിഖ് (26) ആണ് കാക്കനാട് ഇടച്ചിറ ഭാഗത്തു വച്ച് പോലിസിന്റെ പിടിയിലായത്.കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി യുടെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ ബിജി ജോര്‍ജ് ,ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്, ഇന്‍ഫോ പാര്‍ക്ക് എസ് ഐ രാധാകൃഷ്ണന്, എഎസ് ഐ ഹനീഫ് , ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ടാക്സി ഡ്രൈവറായ ഇയാള്‍ കാക്കനാട്, തൃപ്പൂണിത്തുറ ഭാഗത്തുള്ള യുവാക്കള്‍ക്കും മറ്റും വില്‍പ്പന നടത്തി വരികയായിരുന്നു. മദ്യം,മയക്കുമരുന്ന് തുടങ്ങിയ മാരകമായ ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിന് കര്‍ശനമായ നടപടികളാണ് സിറ്റി പൊലിസ് കമ്മീഷണര്‍ നടപ്പിലാക്കി വരുന്നത്. യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നും ഇത്തരത്തില്‍ വിവരംഅറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
ത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര...
30 Jun 2025 5:58 AM GMTനെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMTസ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMTമഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് ...
30 Jun 2025 5:29 AM GMTദര്‍ഗയില്‍ ആരതി ഉഴിയല്; ന്യൂനപക്ഷ കമ്മീഷന് വിശദീകരണം തേടി
30 Jun 2025 5:18 AM GMTറാവാഡ ചന്ദ്രശേഖര്‍ ഡിജിപി
30 Jun 2025 4:58 AM GMT