കൊച്ചിമെട്രോ: വടക്കേകോട്ടയില്‍ ഒരുങ്ങുന്നത് ബൃഹത്തായ സ്‌റ്റേഷന്‍
നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്‌റ്റേഷന്‍ 1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആലുവയിലേതാണ്. അതിനേക്കാള്‍ വലുപ്പത്തിലാണ് വടക്കേകോട്ട ഒരുങ്ങുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വടക്കേകോട്ട സ്‌റ്റേഷന്‍ സമുച്ചയത്തിന്റെ വിസ്തീര്‍ണം
കൊച്ചി: കൊച്ചി മെട്രോ തൃപ്പൂണിത്തുറ വടക്കേകോട്ട സ്‌റ്റേഷന്‍ യാത്രക്കാര്‍ക്കും സംരംഭകര്‍ക്കും ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. ഈ മേഖലയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് വഴിതുറക്കുന്ന വിധത്തിലാണ് മെട്രോയുടെ ഏറ്റവും വലിയ ഈ സ്‌റ്റേഷന്‍ തൃപ്പൂണിത്തുറയുടെ ഏറ്റവും ഹൃദയഭാഗത്ത് സജ്ജമാക്കിയിരിക്കുന്നത്. നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്‌റ്റേഷന്‍ 1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആലുവയിലേതാണ്. അതിനേക്കാള്‍ വലുപ്പത്തിലാണ് വടക്കേകോട്ട ഒരുങ്ങുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വടക്കേകോട്ട സ്‌റ്റേഷന്‍ സമുച്ചയത്തിന്റെ വിസ്തീര്‍ണം.
വിവിധതരം ഷോപ്പുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഇവിടെ ലഭ്യമാണ്. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് സെന്ററുകള്‍, മ്യൂസിക് ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങിയവ ആരംഭിക്കാനും പറ്റും. കോഫിഷോപ്പ്, ഗിഫ്റ്റ് സെന്ററുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓട്ടോ മൊബൈല്‍ എക്‌സിബിഷന്‍ സെന്ററുകള്‍, ഇലക്ട്രോണിക് ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കാനും ഇവിടം അനുയോജ്യമാണ്. വിപുലമായ പാര്‍ക്കിംഗ് സ്ഥലവും സ്‌റ്റേഷന്റെ പ്രത്യേകതയാണ്. സ്‌റ്റേഷനോട് ചേര്‍ന്ന് പേട്ട-ഇരുമ്പനം സൈഡില്‍ 70 സെന്റ് സ്ഥലവും ഇരുമ്പനംപേട്ട സൈഡില്‍ 60 സെന്റ് സ്ഥലവും നിലവില്‍ പാര്‍ക്കിംഗിനായി ലഭിക്കും.താല്‍പര്യമുള്ള സംരംഭകര്‍ക്ക് വടക്കേ കോട്ട സ്‌റ്റേഷനിലെ സൗകര്യം പ്രയോജനപ്പെടുത്താനായി പ്രീലൈസന്‍സിംഗും മെട്രോ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
നിലവിലുള്ള സ്‌റ്റേഷനുകളില്‍ പേട്ടയില്‍ നിന്ന് വടക്കേ കോട്ടയിലേക്കും എസ്എന്‍ ജംഗ്ഷനിലേക്കും മെട്രോ സര്‍വീസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അടുത്ത മാസം സര്‍വീസ് തുടങ്ങുവാന്‍ കഴിയുന്ന വിധത്തില്‍ അന്തിമഘട്ടജോലികള്‍ പുരോഗമിക്കുകയാണ്.
RELATED STORIES
ഒമാനില്‍ വെള്ളപ്പാച്ചില്‍; മരണം ഏഴായി
14 Feb 2024 10:44 AM GMTഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMT