കൊച്ചി മെട്രോയില്‍ രണ്ടുകോടി യാത്രക്കാര്‍; വിപുലമായ ആഘോഷങ്ങളൊരുക്കി കെഎംആര്‍എല്‍
മെട്രോ ടു ക്രോര്‍ ഫിയസ്റ്റ എന്ന പേരില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 22 ന് വൈകിട്ട് 6.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയിലാണ് പരിപാടി.നടന്‍ ജയസൂര്യ, നടി നിഖില, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം രണ്ടുകോടി കടന്നു. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) 'മെട്രോ ടു ക്രോര്‍ ഫിയസ്റ്റ' എന്ന പേരില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 22 ന് വൈകിട്ട് 6.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയിലാണ് പരിപാടി. സിനിമ താരങ്ങളായ ജയസൂര്യ, നിഖില വിമല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഫാഷന്‍ഷോയും പിന്നണി ഗായകന്‍ നിരഞ്ജ് സുരേഷ്, അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍ഡിന്റെ പ്രകടനവും നടക്കും. ആനി ആമി ഗാനമാലപിക്കും. നടന്‍ ജയസൂര്യ, നടി നിഖില, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. ലുലുമാളിന് എതിര്‍വശത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. കലൂര്‍ മേഖലയില്‍ നിന്ന് വരുന്നവര്‍ കാറുകള്‍ ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷനിലും ആലുവ ഏരിയയില്‍ നിന്ന് വരുന്നവര്‍ കുസാറ്റ് സ്റ്റേഷനിലോ കളമശേരിയിലോ പാര്‍ക്ക് ചെയ്യണമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT