Kerala

കൊച്ചി മെട്രൊ രണ്ടാംഘട്ടം;സാമൂഹ്യ പ്രത്യാഘാത പഠനം പൂര്‍ത്തിയായി

രണ്ടാം ഘട്ടത്തില്‍ പാലാരിവട്ടം മുതല്‍ കാക്കനാട് വരെയാണ് സ്ഥലമേറ്റെടുക്കേണ്ടത്.കൊച്ചി മെട്രൊയുടെടെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റര്‍ ദൂരത്തിലുള്ള മെട്രൊയുടെ നിര്‍മാണം. 2.8630 ഹെക്ടര്‍ സ്ഥലമാണ് കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ വേണ്ടി വരിക.ഇതില്‍ 72 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലമാണ്.ബാക്കിയുള്ളത് 402 സ്വകാര്യ വ്യക്തികളുടെയാണ്

കൊച്ചി മെട്രൊ രണ്ടാംഘട്ടം;സാമൂഹ്യ പ്രത്യാഘാത പഠനം  പൂര്‍ത്തിയായി
X

കൊച്ചി: കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനം പൂര്‍ത്തിയായി. പാലാരിവട്ടം മുതല്‍ കാക്കനാട് വരെയാണ് സ്ഥലമേറ്റെടുക്കേണ്ടത്.കൊച്ചി മെട്രൊയുടെടെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റര്‍ ദൂരത്തിലുള്ള മെട്രൊയുടെ നിര്‍മാണം. പദ്ധതിക്കായി ഇടപ്പള്ളി,വാഴക്കാല,കാക്കനാട് മേഖലകളില്‍ നിന്നാണ് സ്ഥലമേറ്റെടുക്കേണ്ടത്. 2.8630 ഹെക്ടര്‍ സ്ഥലമാണ് കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ വേണ്ടി വരിക.ഇതില്‍ 72 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലമാണ്.ബാക്കിയുള്ളത് 402 സ്വകാര്യ വ്യക്തികളുടെയാണ്.ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1957 കോടി രൂപയാണ് രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മെട്രോ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ വരെയാക്കാനുന്നതിന്റെ പ്രാഥിമിക സ്ഥലപരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. മെട്രൊയുടെ മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടംവരെയുള്ള ഭാഗത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.സ്‌റ്റേഷനുകള്‍ അടക്കം മുഴുവന്‍ മെട്രൊ സംവിധാനത്തിന്റെറയും ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി. ട്രാക്കുകളുടെ പ്രവര്‍ത്തനങ്ങളും മുന്നേറുകയാണ്. ജൂണില്‍ തൈക്കൂടംവരെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഇതിനുശേഷം സാങ്കേതിക വിഭാഗത്തിന്റെയും റെയില്‍വെ സുരക്ഷാ കമ്മീഷണറുടെയും പരിശോധനകള്‍ പൂര്‍ത്തിയാക്കി മെട്രോയുടെ പരീക്ഷണഓട്ടം നടത്തും. തുടര്‍ന്ന് സര്‍വീസ് ആരംഭിക്കും.

എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം സ്‌റ്റേഷനുകളാണ് മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടംവരെയുള്ളത്. സൗത്ത് മുതലുള്ള പുതിയ സ്‌റ്റേഷനുകളില്‍ ലിഫ്റ്റ്, എസ്‌കലേറ്റര്‍, ലൈറ്റിങ്, സിഗ്‌നല്‍ തുടങ്ങിയ ജോലികളാണ് നിലവില്‍ നടക്കുന്നത്. പേട്ടമുതല്‍ എസ്എന്‍ ജങ്ഷന്‍വരെയുള്ള ഭാഗത്ത് സ്ഥലമെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തിയായി. 31നകം സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Next Story

RELATED STORIES

Share it