കൊച്ചി മെട്രോ സര്‍വീസ് ഇനി ഗൂഗിള്‍ മാപ്പിലും
മറ്റു സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെ സമീപത്തെ മെട്രോ സ്റ്റേഷനുകളില്‍ എത്തിക്കാന്‍ ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും.കൊച്ചിയിലെ കെ എം ആര്‍ എല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.ഗൂഗിള്‍ മാപ്പുമായി കൈകോര്‍ത്തതിലൂടെ പൊതുജനങ്ങള്‍ക്ക് മെട്രോ യാത്രക്ക് കൂടുതല്‍ ഗുണങ്ങളുണ്ടാകുമെന്നും ട്രെയിന്‍ സമയമടക്കം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ഇനി ഗൂഗിള്‍ മാപ്പിലും. കൊച്ചിമെട്രോ ട്രെയിനുകള്‍ പോകുന്ന റൂട്ട്,സമയം, നിരക്ക്,ഒരോ സറ്റേഷനിലെത്തുന്ന സമയം, യാത്രയക്ക് വേണ്ടി വരുന്ന സമയം എന്നിവ ഗൂഗിള്‍ മാപ്പിലുടെ ഇനി പൊതു ജനത്തിന് വേഗത്തില്‍ ലഭ്യമാകും.മറ്റു സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെ സമീപത്തെ മെട്രോ സ്റ്റേഷനുകളില്‍ എത്തിക്കാന്‍ ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും.കൊച്ചിയിലെ കെ എം ആര്‍ എല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.ഗൂഗിള്‍ മാപ്പുമായി കൈകോര്‍ത്തതിലൂടെ പൊതുജനങ്ങള്‍ക്ക് മെട്രോ യാത്രക്ക് കൂടുതല്‍ ഗുണങ്ങളുണ്ടാകുമെന്നും ട്രെയിന്‍ സമയമടക്കം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍പ് കെഎംആര്‍എല്‍ അവതരിപ്പിച്ച ഓപണ്‍ ഡാറ്റ സംവിധാനത്തിന്റെ തുടര്‍ച്ചയാണിത്. കൂടുതല്‍ യാത്രക്കാരെ കൊച്ചി മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഷെഡ്യൂള്‍, യാത്ര നിരക്ക് എന്നിവ ജനറല്‍ ട്രാന്‍സിറ്റ് ഫീഡ് സ്‌പെസിഫിക്കേഷന്‍ രൂപത്തില്‍ അവതരിപ്പിക്കുന്നത് കൊച്ചി മെട്രോയാണെന്ന പ്രത്യേകതയുമുണ്ട്.ആറു മാസത്തെ പ്രയത്‌നത്തിന് ഒടുവിലാണ് കെഎംആര്‍എല്‍ ഗൂഗിളുമായി ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടത്. അടുത്ത ഘട്ടത്തില്‍ നഗരത്തിലെ ബസുകള്‍ ഉള്‍പ്പെടുയുള്ള പൊതു ഗതാഗത സംവിധാനത്തെയും ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിക്കും. ഇതോടെ സ്റ്റോപ്പുകളില്‍ ബസ്സുകള്‍ എത്തുന്ന സമയവും മറ്റുസ്ഥലങ്ങളിലേക്കുള്ള നിരക്കുമെല്ലാം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ അറിയാം.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT