Kerala

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഷെയര്‍ ഓട്ടോ സര്‍വ്വീസ് വരുന്നു

കൊച്ചി മെട്രോയുടെ ആറ് സ്‌റ്റേഷനുകളിലാണ് ഇഓട്ടോ സേവനം ലഭ്യമാകുക. ആലുവ, കളമശേരി, ഇടപ്പളളി, കലൂര്‍, എംജി റോഡ്, മഹാരാജാസ് കോളജ് സ്‌റ്റേഷനുകളിലാണ് ഇ ഓട്ടോകള്‍ക്ക് പാര്‍ക്കിങ്.

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഷെയര്‍ ഓട്ടോ സര്‍വ്വീസ് വരുന്നു
X
കൊച്ചി: കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഷെയര്‍ ഓട്ടോ സര്‍വ്വീസ് വരുന്നു. ഒരാള്‍ക്ക് 10 രൂപ മിനിമം ചാര്‍ജ്ജ് നല്‍കിയാല്‍ യാത്ര ചെയ്യാം. ഓട്ടോത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയുടെ കീഴില്‍ കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വ്വീസായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകള്‍ക്കാണ് ഈ നിരക്ക്. എറണാകുളം ഓട്ടോ ഡ്രൈവേര്‍സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ അണിനിരന്നാണ് പുതിയ ഓട്ടോ സര്‍വ്വീസിന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ തുടക്കം കുറിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഫീഡര്‍ സര്‍വ്വീസ് എന്നോണം ആരംഭിച്ച ഈ സര്‍വ്വീസ് നിരത്തുകള്‍ കീഴടക്കാന്‍ അധികം താമസമുണ്ടാകില്ല.

ഇഓട്ടോകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ചാര്‍ജ്ജ് പത്ത് രൂപയാണ്. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനാണ് ഈ നിരക്ക്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നിടുളള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇത് പക്ഷെ ഒരു യാത്രക്കാരനുളള നിരക്കാണ്. ഇഓട്ടോയില്‍ െ്രെഡവറുടെ തൊട്ടരികില്‍ ഒരാള്‍ക്കും പുറകിലെ സീറ്റുകളില്‍ നാല് പേര്‍ക്കും ഇരിക്കാം. ഓരോ യാത്രക്കാരനും പത്ത് രൂപ നല്‍കണം. ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ്.

കൊച്ചി മെട്രോയുടെ ആറ് സ്‌റ്റേഷനുകളിലാണ് ഇഓട്ടോ സേവനം ലഭ്യമാകുക. ആലുവ, കളമശേരി, ഇടപ്പളളി, കലൂര്‍, എംജി റോഡ്, മഹാരാജാസ് കോളജ് സ്‌റ്റേഷനുകളിലാണ് ഇ ഓട്ടോകള്‍ക്ക് പാര്‍ക്കിങ്. ഇവിടെ നിന്നും നഗരത്തില്‍ എവിടേക്ക് വേണമെങ്കിലും സര്‍വ്വീസ് വിളിക്കാം. യാത്രക്കാരനെ ഇറക്കിയ ശേഷം ഓട്ടോ തിരികെ മെട്രോ സ്‌റ്റേഷനുകളില്‍ തന്നെ പാര്‍ക്ക് ചെയ്യും.

Next Story

RELATED STORIES

Share it