Kerala

കൊച്ചി മെട്രോ തൈക്കൂടത്തേയക്ക്: സുരക്ഷ പരിശോധന ഇന്നു മുതല്‍;സ്റ്റേഷനുകളില്‍ സെപ്തംബര്‍ 25 വരെ സൗജന്യ പാര്‍ക്കിങ്

നിലവില്‍ നിശ്ചിത നിരക്ക് ഈടാക്കിയാണ് മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് അനുവദിക്കുന്നത്. അതേസമയം മെട്രോ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും തൈക്കൂടം വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായുള്ള സുരക്ഷ പരിശോധന ഇന്നും നാളെയുമായി നടക്കും. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധന നടത്തുക

കൊച്ചി മെട്രോ തൈക്കൂടത്തേയക്ക്: സുരക്ഷ പരിശോധന ഇന്നു മുതല്‍;സ്റ്റേഷനുകളില്‍ സെപ്തംബര്‍ 25 വരെ സൗജന്യ പാര്‍ക്കിങ്
X

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ്-തൈക്കൂടം പാതയിലെ സര്‍വീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്കുള്ള പാര്‍ക്കിങ് സൗജന്യമാക്കി കൊച്ചി മെട്രോ റെയില്‍ റെയില്‍(കെഎംആര്‍എല്‍). സെപ്തംബര്‍ 25 വരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിക്കുക. നിലവില്‍ നിശ്ചിത നിരക്ക് ഈടാക്കിയാണ് മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് അനുവദിക്കുന്നത്. അതേസമയം മെട്രോ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും തൈക്കൂടം വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായുള്ള സുരക്ഷ പരിശോധന ഇന്നും നാളെയുമായി നടക്കും. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധന നടത്തുക.

പുതുതായി സര്‍വീസ് ആരംഭിക്കുന്ന 5.6 കിലോമീറ്റര്‍ ദൂരത്തിനിടയിലെ അഞ്ച് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. ഈ ദൂരത്തിനിടയിലുള്ള തൂണുകളുടെ നിര്‍മാണം, ഗര്‍ഡറുകള്‍, ഇരുമ്പുപാലങ്ങള്‍ തുടങ്ങിയവയെല്ലാം സംഘം പരിശോധിക്കും. ഇവയുടെ ഡിസൈനും വിലയിരുത്തും. ഇലക്ട്രിക് വിഭാഗത്തിലെ ലിഫ്റ്റ്, എസ്‌കലേറ്റര്‍, അഗ്‌നിശമനാ സംവിധാനങ്ങള്‍, എമര്‍ജന്‍സി ട്രിപ്പിങ് സ്വിച്ച്, എമര്‍ജന്‍സി ടെലഫോണ്‍ സംവിധാനങ്ങള്‍ എന്നിവയും പരിശോധിക്കും. സുരക്ഷ കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്‍ ഓണ സമ്മാനമായി പുതിയ പാതയില്‍ സര്‍വീസ് തുടങ്ങാനാണ് കെഎംആര്‍എല്‍ തീരുമാനം. ഇതോടൊപ്പം രണ്ടു നിര്‍മാണോദ്ഘാടനങ്ങള്‍ കൂടി നടക്കും. വാട്ടര്‍ മെട്രോ ടെര്‍മിനല്‍ നിര്‍മാണോദ്ഘാടനം, പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള മെട്രോ പാതയുടെ നിര്‍മാണോദ്ഘാടനം എന്നിവയാണ് തൈക്കൂടം പാത തുറക്കുന്ന ചടങ്ങിനൊടൊപ്പം നടക്കുക.

Next Story

RELATED STORIES

Share it