ചട്ടം ലംഘിച്ച് കൊച്ചി യുഡിഎഫ് നേതാക്കളുടെ മെട്രോ യാത്ര: ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരായി
2017 ജൂണ്‍ 20 നാണ് യുഡിഎഫ് നേതാക്കള്‍ ആലുവയില്‍ നിന്നു കൊച്ചിയിലേക്കു പ്രതിഷേധ സമര യാത്ര നടത്തിയത്.ചട്ടങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയെന്നാണ് കേസ്.ഉമ്മന്‍ചാണ്ടി അടക്കം 27 ഓളം നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.ബാക്കിയുളളവര്‍ അടുത്ത ദിവസങ്ങളിലായി മൊഴി നല്‍കും
കൊച്ചി :കൊച്ചി മെട്രോ റെയിലില്‍ ഉദ്ഘാടനം രാഷ്ട്രീയവല്കരിച്ചെന്നാരോപിച്ചു യുഡിഎഫ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ സമരയാത്രയെ തുടര്‍ന്ന രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ കോടതിയില്‍ ഹാജരായി മൊഴി നല്കി.ഉമ്മന്‍ചാണ്ടി അടക്കം 27 ഓളം നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.ബാക്കിയുളളവര്‍ അടുത്ത ദിവസങ്ങളിലായി മൊഴി നല്‍കും.
ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡഷണല്‍.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്.മെട്രോയില്‍ അനധികൃതമായി യാത്ര നടത്തിയെന്നാരോപിച്ചു കൊച്ചി മെട്രോ അധികൃതര്‍ നല്കിയ പരാതിയില്‍ ആലുവ പോലിസാണു കേസെടുത്തത്. 2017 ജൂണ്‍ 20 നാണ് യുഡിഎഫ് നേതാക്കള്‍ ആലുവയില്‍ നിന്നു കൊച്ചിയിലേക്കു പ്രതിഷേധ സമര യാത്ര നടത്തിയത്.ചട്ടങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയെന്നാണ് കേസ്.
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT