Kerala

കൊച്ചി മെട്രോ: ബലം ക്ഷയം സംഭവിച്ച 347ാം നമ്പര്‍ പില്ലറിന്റെ ബലപ്പെടുത്തല്‍ തിങ്കളാഴ്ച മുതല്‍; മറ്റു പില്ലറുകളും പരിശോധിക്കുമെന്ന് കെ എം ആര്‍ എല്‍

പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയം സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പത്തിനും അടിസ്ഥാനമില്ല. പ്രശനം എത്രയും വേഗം പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്

കൊച്ചി മെട്രോ: ബലം ക്ഷയം സംഭവിച്ച 347ാം നമ്പര്‍ പില്ലറിന്റെ ബലപ്പെടുത്തല്‍ തിങ്കളാഴ്ച മുതല്‍;  മറ്റു പില്ലറുകളും പരിശോധിക്കുമെന്ന് കെ എം ആര്‍ എല്‍
X

കൊച്ചി; കൊച്ചി മെട്രോ റെയില്‍ ട്രാക്കിന്റെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കെഎംആര്‍എല്‍.പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയം സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പത്തിനും അടിസ്ഥാനമില്ല. പ്രശനം എത്രയും വേഗം പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ആളുകളുടെ സംശയ ദൂരീകരണത്തിനായി പത്തടിപ്പാലത്തിന് സമീപമുള്ള പില്ലറുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെ എം ആര്‍ എല്‍ അധികൃതര്‍ വ്യക്തമാക്കി.

പത്തടിപ്പാലത്തെ ബലക്ഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതീവ ഗൗരവത്തിലുള്ള നടപടികളാണ് കൈകൊണ്ടത്. ഡിഎംആര്‍സി, എല്‍ ആന്‍ഡ് ടി, എയ്ജിസ് എന്നിവരെ ബന്ധപ്പെട് പ്രശ്‌ന പരിഹാരത്തിന് വഴി തേടിയിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞു പോയതാണെങ്കിലും കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്‌റയുടെ അഭ്യര്‍ഥന പ്രകാരം എല്‍ ആന്‍ഡ് ടി സ്വന്തം നിലയ്ക്ക് ബലപ്പെടുത്തല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുകയാണ്. എല്‍ ആന്‍ഡ് ടി ഡിസൈനര്‍മാരും ജിയോ ടെക്‌നിക്കല്‍ വിദഗ്ധരും അടങ്ങിയ ടീമിനെ അയച്ച് സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി. എല്‍ ആന്‍ഡ് ടീം പ്രതിനിധികളും കെഎംആര്‍എല്‍ സംഘം നിലവിലുളള മെട്രോറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തില്‍ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് നിര്‍മാണ ജോലികള്‍ നടത്തുകയെന്നും കെഎം ആര്‍ എല്‍ അധികൃതര്‍ വ്യക്തമാക്കി.

പത്തടിപ്പാലത്ത് ഗതാഗത നിയന്ത്രണം

കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ പില്ലര്‍ നമ്പര്‍ 346 മുതല്‍ 350 വരെയുള്ള ഭാഗത്തെ റോഡില്‍ ഇരു ദിശയിലും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it