Kerala

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാന വാഹിനികപ്പല്‍ രാജ്യത്തിന്റെ അഭിമാനം: കേന്ദ്രമന്ത്രി രാജ് നാഥ് സിങ്

രാജ്യത്തിന്റെ അഭിമാനമും അത്മനിര്‍ഭര്‍ ഭാരതിന്റെ തിളങ്ങുന്ന ഉദാഹരണവുമാണിത്.വിമാനവാഹിനിക്കപ്പലിന്റെ പോരാട്ട ശേഷിയും വൈദഗ്ദ്ധ്യവും രാജ്യത്തിന്റെ പ്രതിരോധത്തില്‍ ശക്തമായമുതല്‍ക്കൂട്ടാകുകയും സമുദ്രമേഖലയില്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുകയും ചെയ്യും

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാന വാഹിനികപ്പല്‍ രാജ്യത്തിന്റെ അഭിമാനം: കേന്ദ്രമന്ത്രി രാജ് നാഥ് സിങ്
X

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനികപ്പല്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.കൊച്ചി നാവിക ആസ്ഥാനത്ത് വിമാനവാഹിനികപ്പലിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ അഭിമാനമും അത്മനിര്‍ഭര്‍ ഭാരതിന്റെ തിളങ്ങുന്ന ഉദാഹരണവുമാണിത്.വിമാനവാഹിനിക്കപ്പലിന്റെ പോരാട്ട ശേഷിയും വൈദഗ്ദ്ധ്യവും രാജ്യത്തിന്റെ പ്രതിരോധത്തില്‍ ശക്തമായ മുതല്‍ക്കൂട്ടാകുകയും സമുദ്രമേഖലയില്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും അതിനപ്പുറത്തും നാവികസേനയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുള്ള സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കും. നാവിക സേനയെ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.ഇന്ത്യന്‍ നാവികസേന ഏത് വെല്ലുവിളിയെയും നേരിടാന്‍ തയ്യാറാണ്.കൊവിഡിനെതിരായ പോരാട്ടത്തില്‍ നാവികസേന കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ സമുദ്രസേതു-ഒന്ന് ന്റെ ഭാഗമായി ഇന്ത്യന്‍ പൗരന്മാരെ വിദേശത്ത് നിന്ന് തിരിച്ചുകൊണ്ടുവരികയും ഓപ്പറേഷന്‍ സമുദ്രസേതു-രണ്ടിന്റെ ഭാഗമായി ആവശ്യമായ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്ത് എത്തിക്കുന്നതിലും മുഖ്യപങ്കുവഹിച്ചുവെന്നും രാജ് നാഥ് സിങ് ചൂണ്ടികാട്ടി

Next Story

RELATED STORIES

Share it