ഇന്ന് മുതല്‍ കൊച്ചിയില്‍ പൂക്കാലം

അമ്പതിനായിരം ചതുരശ്ര അടിയുടെ പന്തലില്‍ വസന്തം തീര്‍ത്ത് 38-ാമത് കൊച്ചിന്‍ ഫ്ളവര്‍ ഷോ ഇന്ന് എറണാകുളം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഇന്നു മുതല്‍ 12വരെയാണ് പ്രദര്‍ശനം. ആറ് പവലിയനുകളിലായി റോസ, ഓര്‍ക്കിഡ്, ചെമ്പരത്തി, കള്ളിച്ചെടികള്‍, ടോപ്പിയറി, ഇന്‍ഡോര്‍ പ്ലാന്റ്സ് എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ പവലിയനുകള്‍ക്കും അനുയോജ്യമായ പ്രത്യേക പശ്ചാത്തലങ്ങള്‍ ഒരുക്കിയാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. അയ്യായിരം ചതുരശ്ര അടിയില്‍ പുഷ്പാലങ്കാരത്തിനായി ഒരുക്കിയ പ്രത്യേക പവലിയനും മേളയുടെ ആകര്‍ഷണമാണ്

ഇന്ന് മുതല്‍ കൊച്ചിയില്‍ പൂക്കാലം

കൊച്ചി,: അന്‍പതിനായിരത്തില്‍ പരം പൂച്ചെടികള്‍, അതില്‍ രണ്ടായിരേത്താളം റോസകളും ആയിരത്തോളം ഓര്‍ക്കിഡുകളും, ഇരുന്നൂറ്റമ്പതില്‍ പരം ചെമ്പരത്തികളും ഗ്രാഫ്റ്റ് ചെയ്ത അഡീനിയം, പെറ്റിയൂണിയ, ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍, വെണ്ണയില്‍ തീര്‍ത്ത അരയന്നത്തിന്റെ രൂപം. അമ്പതിനായിരം ചതുരശ്ര അടിയുടെ പന്തലില്‍ വസന്തം തീര്‍ത്ത് 38-ാമത് കൊച്ചിന്‍ ഫ്ളവര്‍ ഷോ ഇന്ന് എറണാകുളം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഇന്നു മുതല്‍ 12വരെയാണ് പ്രദര്‍ശനം. ആറ് പവലിയനുകളിലായി റോസ, ഓര്‍ക്കിഡ്, ചെമ്പരത്തി, കള്ളിച്ചെടികള്‍, ടോപ്പിയറി, ഇന്‍ഡോര്‍ പ്ലാന്റ്സ് എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ പവലിയനുകള്‍ക്കും അനുയോജ്യമായ പ്രത്യേക പശ്ചാത്തലങ്ങള്‍ ഒരുക്കിയാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. അയ്യായിരം ചതുരശ്ര അടിയില്‍ പുഷ്പാലങ്കാരത്തിനായി ഒരുക്കിയ പ്രത്യേക പവലിയനും മേളയുടെ ആകര്‍ഷണമാണ്. ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പൊയില്‍സെറ്റിയയുടെ നവീന ഇനമായ പ്രിന്‍സ് സെറ്റിയ വിവിധയിനം ജമന്തികള്‍ തുടങ്ങി അമ്പതില്‍ പരം ഇനങ്ങളില്‍ പെടുന്ന പൂച്ചെടികള്‍ കൊണ്ട് തയ്യാറാക്കിയ പൂന്തോട്ടവും പ്രദര്‍ശനത്തിന് മാറ്റുക്കൂട്ടും. ബോണ്‍സായി ചെടികളും നക്ഷത്ര വൃക്ഷങ്ങളും അപൂര്‍വ ഔഷധ ശചടികളും നക്ഷത്ര വൃക്ഷങ്ങളും കൂടാതെ െചടികളും പൂക്കളും ഉപയോഗിച്ചുള്ള ഇന്‍സ്റ്റാലേഷനും പ്രദര്‍ശനത്തിന്റെ ഭാഗമാകും.

എല്ലാ പവലിയനിലും ഫോട്ടോ ബൂത്തുകളും സെല്‍ഫി സ്പോട്ടുകളും ഇക്കുറി പുതുമയാണ്. മികച്ച സെല്‍ഫികള്‍ക്ക് ദിവസവും സമ്മാനങ്ങളും നല്‍കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 25-ല്‍ പരം നേഴ്സറികള്‍ പൂച്ചെടികളും ഫലവൃക്ഷതൈകളും വില്‍പനക്ക് ഒരുക്കും.ജനുവരി 11ന് കുട്ടികള്‍ക്കായി പുഷ്പരാജകുമാരന്‍, പുഷ്പരാജകുമാരി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ അവസാന ദിവസം പ്രദര്‍ശന വസ്തുകളുടെ വിപണനവുമുണ്ടാകും. എറണാകുളം ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയാണ് സംഘാടകര്‍. സംസ്ഥാന കൃഷിവകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, സംസ്ഥാന ഹോട്ടികള്‍ച്ചര്‍ മിഷന്‍, കേരഫെഡ്, ഇന്‍ഫോ പാര്‍ക്ക് എന്നീ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.

50000 ചരുരശ്ര അടിയിലാണ് പ്രദര്‍ശന പന്തല്‍ ഒരുക്കിയിരിക്കുന്നത്. ജര്‍മ്മന്‍ സങ്കേതിക വിദ്യയില്‍ 140 അടി വീതിയിലും 300 അടി നീളത്തിലും തൂണുകളില്ലാതെ ഒരുക്കിയ പന്തല്‍ തയ്യാറാക്കിയിരിക്കുന്നത് നിയോ കൊച്ചിന്‍ ഇന്‍ഫ്രസ്ട്രക്ച്ചര്‍ സര്‍വീസാണ്. 40 അടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പന്തല്‍ കേരളത്തിലെ എറ്റവും വലിയ പ്രദര്‍ശന പന്തലാണ്. ഇന്ന് വൈകീട്ട് 5ന് കേരള ഹൈക്കോടതി ജഡ്ജി എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ 9 മുതല്‍ രാത്രി 9 വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റിന്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top