കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കല്‍: പദ്ധതിയുടെ ഒന്നാം ഘട്ടം മെയ് മധ്യത്തിനു മുമ്പ് പൂര്‍ത്തിയാണമെന്ന് ഹൈക്കോടതി
മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട ഓപറേഷന്‍ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട ജോലികളുടെ പുരോഗതി റിപോര്‍ട്ട് നല്‍കണമെന്നു കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി കലക്ടര്‍ ദുരന്ത നിവാരണ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മെയ് മധ്യത്തിനു മുമ്പ് പൂര്‍ത്തിയാണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാല്‍ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗര്‍ സ്വദേശികളായ കെ ജെ ട്രീസ, ബി വിജയകുമാര്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട ഓപറേഷന്‍ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട ജോലികളുടെ പുരോഗതി റിപോര്‍ട്ട് നല്‍കണമെന്നു കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതിനായി കലക്ടര്‍ ദുരന്ത നിവാരണ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പേരണ്ടൂര്‍ കനാലിന്റെ കടവന്ത്ര മുതല്‍ കമ്മട്ടിപ്പാടം വരെയുള്ള ഭാഗം രണ്ടാഴ്ചക്കുള്ളില്‍ വൃത്തിയാക്കന്‍ നടപടി സ്വീകരിക്കണം.ഹരജി മെയ് 12 ന് വീണ്ടും പരിഗണിക്കും. പേരണ്ടൂര്‍ കനാലിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു തടയാന്‍ വല കെട്ടുന്നതിനുള്ള ജോലികള്‍ 40 ശതമാനം പൂര്‍ത്തിയായെന്നും പായലും ചെളിയും നീക്കം ചെയ്യുന്നതിന് ടെണ്ടര്‍ നടപടികള്‍ തുടങ്ങിയെന്നും കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ മെയ് 15 ന് പൂര്‍ത്തിയാകുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTബ്രിജ്ഭൂഷനെതിരായ പീഢനക്കേസ്: പരിഹാരമായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍...
10 Jun 2023 1:04 PM GMTസംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMT