Kerala

കൊച്ചിയില്‍ അനുമതി ഇല്ലാതെ വഴിയോര കച്ചവടം; 18 സ്ഥാപനങ്ങള്‍ കൂടി അടപ്പിച്ചു

നഗരത്തില്‍ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് 2014 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പോലിസ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു

കൊച്ചിയില്‍ അനുമതി ഇല്ലാതെ വഴിയോര കച്ചവടം; 18 സ്ഥാപനങ്ങള്‍ കൂടി അടപ്പിച്ചു
X

കൊച്ചി: കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 18 വഴിയോര കച്ചവട സ്ഥാപനങ്ങള്‍ കൂടി കണ്ടെത്തി പോലിസ് അടപ്പിച്ചു. നഗരത്തില്‍ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് 2014 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പോലിസ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ക്വീന്‍സ് വാക് വേ, ഷണ്മുഖം റോഡ്, അബ്രഹാം മടമാക്കല്‍ റോഡ് എന്നിവടങ്ങളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോര്‍പറേഷന്‍ പരിധിയില്‍ 137 സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി അറിയിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്ന നടപടികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൊച്ചി കോര്‍പറേഷനും മോണിറ്ററിങ് കമ്മിറ്റിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നഗര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 22 സ്ഥാപനങ്ങള്‍ ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അനുവദിച്ച സ്ഥലത്തിന് പുറത്തേക്ക് ടര്‍പ്പായ വലിച്ചു കെട്ടിയ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് സംബന്ധിച്ച ആശയക്കുഴപ്പത്തിന്റെ പേരില്‍ നോട്ടീസ് ലഭിച്ച വ്യാപാരികള്‍ വ്യക്തമായ രേഖകളും വിശദീകരണ വിവരങ്ങളും സഹിതം ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാകുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it