വിജയ് ബാബുവിനെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍
വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി പോലിസിന്റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു

കൊച്ചി: ലൈംഗീകമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ പോലിസ് കേസെടുത്തതിനു പിന്നാലെ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ചിരിക്കുന്ന ലുക്ക് ഔട്ട് നോട്ടിസ് നിലനില്‍ക്കുന്നുണ്ടെന്നും വിജയ് ബാബു എയര്‍പോര്‍ട്ടിലെത്തിയാല്‍ പോലിസിന് വിവരം ലഭിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.
വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി പോലിസിന്റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.എന്നാല്‍ നോട്ടീസ് പുറപ്പെടുവിക്കേണ്ടവരുടെ ഭാഗത്ത് നിന്നുള്ള താമസമാണ് കാരണം. നേരത്തെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിലും താമസം നേരിട്ടിരുന്നു.ഈ മാസം 30 വിജയ് ബാബു മടങ്ങിയെത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.എന്നാല്‍ ഇത് സംബന്ധിച്ച് പോലിസിന് വിവരം ലഭിച്ചിട്ടില്ലെന്നും സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി.
നടി അര്‍ച്ചന കവിയോട് പോലിസ് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റമുണ്ടായതായി വ്യക്തമായെന്നും കമ്മീഷണര്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായില്ലെങ്കിലും അച്ചടക്ക നടപടിയുണ്ടാകുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.
RELATED STORIES
മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMTചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT