Kerala

ഉത്തരേന്ത്യയിൽ കെഎൻഎം റമദാൻ റീലീഫ്‌ വിതരണം ആരംഭിച്ചു

റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ ബീഹാറിലെ കത്തിഹാർ, അറാരിയ, പൂർണിയ, കിഷൻ ഗഞ്ച് എന്നീ ജില്ലകളിലും ബംഗാളിലെ ഉത്തർ ദിനാച്പൂർ ജില്ലയിലും റമദാൻ കിറ്റ് വിതരണം ചെയ്തു.

ഉത്തരേന്ത്യയിൽ കെഎൻഎം റമദാൻ റീലീഫ്‌ വിതരണം ആരംഭിച്ചു
X

കോഴിക്കോട്: പട്ടിണിയുടെ ചൂടിൽ വെന്തരിയുന്ന ഉത്തരേന്ത്യയിലെ കുടുംബങ്ങൾക്ക് കെഎൻഎം റമദാൻ റീലീഫ് വിതരണം ആരംഭിച്ചു. യുഎഇ ഇന്ത്യൻ ഇസ്‌ലാഹി സെന്ററുമായി സഹകരിച്ചു കൊണ്ടാണ് കെഎൻഎം റമദാൻ റിലീഫ് പ്രവർത്തനം നടത്തുന്നത്.

റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ ബീഹാറിലെ കത്തിഹാർ, അറാരിയ, പൂർണിയ, കിഷൻ ഗഞ്ച് എന്നീ ജില്ലകളിലും ബംഗാളിലെ ഉത്തർ ദിനാച്പൂർ ജില്ലയിലും റമദാൻ കിറ്റ് വിതരണം ചെയ്തു. അയ്യായിരം കുടുംബങ്ങൾക്കാണ് ഈ കാരുണ്യ പദ്ധതി പ്രയോജനപ്പെടുന്നത്. ഒരോ കുടുംബത്തിനും ഒരു മാസത്തിനു ആവശ്യമായ ഭക്ഷ്യ വിഭവങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സാമൂഹിക വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കെഎൻഎമ്മും പോഷക സംഘടനകളും കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ളത്. യുഎഇ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് എപി അബ്ദുസമദ് റീലീഫ്‌ വിതരണത്തിനു നേതൃത്വം നൽകി.

ഹംസകോയ, ഹസൻ കുട്ടിചേളാരി, മുഹമ്മദ് മാമി കോഴിക്കോട്, തൻവീർ ആലംനദ്‌വി, അബ്ദുറഹീം നദ്‌വി, ബദ്‌റുദ്ധീൻ മുഹമ്മദി, അബ്ദുസത്താർ നദ്‌വി, മസ്ഊദ് ആലം നദ്‌വി, നിയാസ് സലഫി ,ആസാദ് സലഫി എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it