Kerala

കെ എം ഷാജിയുടെ അയോഗ്യത: വളപട്ടണം എസ്‌ഐയ്ക്കു ഹൈക്കോടതി നോട്ടീസ്

ഹൈക്കോടതി വിധിക്കെതിരേ കെ എം ഷാജി സമര്‍പ്പിച്ച അപ്പീലില്‍, സംഭവസമയം വളപട്ടണം എസ്‌ഐയായിരുന്ന ശ്രീജിത്ത് കോടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സിപിഎം നേതാവ് ഹാജരാക്കിയ ലഘുലേഖകളാണ് വളപട്ടണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന മനോരമ ദേവിയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്തതെന്ന വിധത്തില്‍ ഹൈക്കോടതിയെ അറിയിച്ചതെന്നുമാണ് വ്യക്തമാക്കുന്നത്.

കെ എം ഷാജിയുടെ അയോഗ്യത: വളപട്ടണം എസ്‌ഐയ്ക്കു ഹൈക്കോടതി നോട്ടീസ്
X

കൊച്ചി: അഴീക്കോട് എംഎല്‍എയായ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ സംഭവത്തില്‍ വളപട്ടണം എസ്‌ഐയ്ക്കു ഹൈക്കോടതിയുടെ നോട്ടീസ്. വര്‍ഗീയ പ്രചാരണം നടത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമായ ലഘുലേഖ വിതരണം ചെയ്‌തെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയെ അയോഗ്യനാക്കിയിരുന്നത്.

ഹൈക്കോടതി വിധിക്കെതിരേ കെ എം ഷാജി സമര്‍പ്പിച്ച അപ്പീലില്‍, സംഭവസമയം വളപട്ടണം എസ്‌ഐയായിരുന്ന ശ്രീജിത്ത് കോടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സിപിഎം നേതാവ് ഹാജരാക്കിയ ലഘുലേഖകളാണ് വളപട്ടണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന മനോരമ ദേവിയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്തതെന്ന വിധത്തില്‍ ഹൈക്കോടതിയെ അറിയിച്ചതെന്നുമാണ് വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്നാണ് അന്ന് വളപട്ടണം എസ്‌ഐയും ഇപ്പോള്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐയുമായ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.

എംഎല്‍എ സ്ഥനത്തുനിന്ന് അയോഗ്യനാക്കിയ ഷാജി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. സുപ്രിംകോടതിയില്‍ ഹരജി നല്‍കാന്‍ സാവകാശം തേടിയപ്പോള്‍ വിധിയില്‍ സ്‌റ്റേ നല്‍കിയെങ്കിലും ഇപ്പോള്‍ സ്‌റ്റേ നീക്കിയിരിക്കുകയാണ്. അതിനിടെ, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഷാജി നിയമസഭയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ആനുകൂല്യങ്ങളൊന്നും പറ്റരുതെന്ന് നിബന്ധനയുണ്ട്.

Next Story

RELATED STORIES

Share it