- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം ബഷീറിന്റെ മരണം: കാര്‍ കമ്പനിയുടെ റിപ്പോര്‍ട്ട് ഈയാഴ്ച
റിപ്പോര്‍ട്ട് ലഭിക്കാന്‍ വീണ്ടും കാലതാമസം നേരിട്ട സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം കമ്പനിയെ ബന്ധപ്പെട്ടത്. തുടര്‍ന്നാണ് റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം നേരിട്ടെത്തി സമര്‍പ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്.
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടിച്ച കാറിന്റെ പരിശോധന പൂര്‍ത്തിയാക്കി ഫോക്സ് വാഗണ്‍ കമ്പനി ഈയാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തെ ഫോക്സ് വാഗണ്‍ സംഘം വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് മടങ്ങിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വൈകിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഫോക്സ് വാഗണ്‍ കമ്പനിക്ക് പ്രത്യേക അന്വേഷണ സംഘം കത്തയച്ചിരുന്നു. തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാമെന്ന ഉറപ്പും കമ്പനി നല്‍കിയിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വീണ്ടും കാലതാമസം നേരിട്ട സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം കമ്പനിയെ ബന്ധപ്പെട്ടത്. തുടര്‍ന്നാണ് റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം നേരിട്ടെത്തി സമര്‍പ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് മ്യൂസിയം പോലിസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന കാറിന്റെ ഡിജിറ്റല്‍ ഡേറ്റ കമ്പനിയുടെ പൂനെയില്‍ നിന്നുള്ള വിദഗ്ധസംഘം ശേഖരിച്ചത്. ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തില്‍ പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
കോടതിയുടെ അനുമതിയോടെ ഇടിച്ച കാര്‍ തിരുവനന്തപുരത്തുള്ള ഫോക്സ് വാഗണിന്റെ ഷോറൂമിലെത്തിച്ചാണ് ക്രാഷ് ഡേറ്റാ റെക്കോര്‍ഡറില്‍ നിന്നുളള വിവരശേഖരണം നടത്തിയത്. എന്നാല്‍ സംഘം പൂനെയിലെത്തിയ ശേഷം ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ച് തങ്ങള്‍ ശേഖരിച്ചിരുന്ന വിവരങ്ങള്‍ കൂടുതല്‍ വിശകലനത്തിനായി ജര്‍മനിയിലെ ഫോക്സ് വാഗണ്‍ കമ്പനിയുടെ ലാബിലേക്ക് അയച്ചിരുന്നു. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കമ്പനി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















