Kerala

കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കാന്‍ ഉപാധികള്‍ ആവശ്യപ്പെട്ട് കിഫ്ബി

ജന്റം ബസുകള്‍ക്കായി രൂപീകരിച്ച കെയുആര്‍ടിസി മാതൃകയില്‍ ഉപകമ്പനി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. ഈ ഉപകമ്പനിക്ക് കിഫ്ബി യില്‍ നിന്നും തുക അനുവദിക്കും.

കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കാന്‍ ഉപാധികള്‍ ആവശ്യപ്പെട്ട് കിഫ്ബി
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ സിഎന്‍ജി, ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള വായ്പ നല്‍കുന്നതിന് ഉപാധികള്‍ വേണമെന്ന് കിഫ്ബി. വായ്പ തിരിച്ചടക്കുന്നതിനുള്ള ഉറപ്പിനു വേണ്ടിയാണ് കിഫ്ബി ഉപാധികള്‍ ആവശ്യപ്പെടുന്നത്. ജന്റം ബസുകള്‍ക്കായി രൂപീകരിച്ച കെയുആര്‍ടിസി മാതൃകയില്‍ ഉപകമ്പനി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. ഈ ഉപകമ്പനിക്ക് കിഫ്ബിയില്‍ നിന്നും തുക അനുവദിക്കും.

പുതിയ ബസുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം കമ്പനിയുടെ അക്കൗണ്ടിലായിരിക്കും നിക്ഷേപിക്കേണ്ടത്. 50 വൈദ്യുത ബസുകളും, 310 സിഎന്‍ജി ബസുകളും വാങ്ങാനാണ് കിഫ്ബിയില്‍ നിന്നും 286.50 കോടി വായ്പ അനുവദിക്കാന്‍ അനുമതി നല്‍കിയത്. ഇതില്‍ ഇലക്ട്രിക് ബസുകള്‍ക്ക് 27.50 കോടിയുടെ കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാകും. ബാക്കി 259 കോടി നാല് ശതമാനം പലിശക്കാണ് വായ്പ നല്‍കുന്നത്.

Next Story

RELATED STORIES

Share it