Kerala

അനധികൃത ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ നിരോധിക്കണമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍

അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ യാതൊരു സുരക്ഷാ പരിശോധനയും നടക്കാറില്ല. ഇതുമൂലം അവിടങ്ങളിലുണ്ടാകുന്ന അനിഷ്ടസംഭവങ്ങളുടെ പേരില്‍ ബലിയാടാകേണ്ടി വരുന്നത് സംസ്ഥാനത്ത് നിയമാനുസൃതമുള്ള എല്ലാവിധ ലൈസന്‍സുകളോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മേഖലയാണ്

അനധികൃത ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ നിരോധിക്കണമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍
X

കൊച്ചി: കാസര്‍ഗോഡ് നടന്ന ഷവര്‍മ്മ ദുരന്തം പോലുള്ള അനിഷ്ട സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കുവാന്‍ അനധികൃത ഭക്ഷണവിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളില്‍ യാതൊരു സുരക്ഷാ പരിശോധനയും നടക്കാറില്ല. ഇതുമൂലം അവിടങ്ങളിലുണ്ടാകുന്ന അനിഷ്ടസംഭവങ്ങളുടെ പേരില്‍ ബലിയാടാകേണ്ടി വരുന്നത് സംസ്ഥാനത്ത് നിയമാനുസൃതമുള്ള എല്ലാവിധ ലൈസന്‍സുകളോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മേഖലയാണെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ജയപാലും ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണപൊതുവാളും വ്യക്തമാക്കി.കാസര്‍ഗോഡ് ഭക്ഷ്യദുരന്തം നടന്ന സ്ഥാപനം സംഘടനയിലെ അംഗമല്ല.

കൊവിഡ് ലോക്ക്ഡൗണിനുശേഷം സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃത ഭക്ഷണവില്‍പ്പന സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങിയിരിക്കുകയാണ്. ഇവിടങ്ങളില്‍ വിപണനം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാന്‍ നിലവില്‍ ഒരു മാര്‍ഗവുമില്ല. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പലതവണ സംഘടന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നല്‍കിയിരുന്നതുമാണ്. അംഗീകൃത ലൈസന്‍സുള്ള സ്ഥാപനങ്ങളെ മാത്രമേ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അംഗമാക്കാറുള്ളു. അനധികൃത സ്ഥാപനങ്ങളില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളുടെ പേരില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഉല്‍സവസീസണിലെ അനാവശ്യപരിശോധനകള്‍ ഒഴിവാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it