Kerala

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം. തമിഴ്‌നാട് തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ടാണ്.

ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം. തമിഴ്‌നാട് തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

12-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

കേരള കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചിലഅവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Next Story

RELATED STORIES

Share it