Kerala

ക്രിമിനല്‍ കേസ് പ്രതികളായവര്‍ക്ക് അഡ്മിഷന്‍ ഇല്ല; സുപ്രധാന തീരുമാനവുമായി കേരള സര്‍വകലാശാല വിസി

ക്രിമിനല്‍ കേസ് പ്രതികളായവര്‍ക്ക് അഡ്മിഷന്‍ ഇല്ല; സുപ്രധാന തീരുമാനവുമായി കേരള സര്‍വകലാശാല വിസി
X

തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതികളായാല്‍ കോളജുകളില്‍ അഡ്മിഷന്‍ ഇല്ലെന്ന തീരുമാനവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുന്നോട്ട്. എല്ലാ കോളജുകള്‍ക്കും സര്‍വകലാശാല സര്‍ക്കുലര്‍ അയച്ചു. അതേസമയം സര്‍ക്കുലര്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സംഘടനാ പ്രവര്‍ത്തനവുമായി സജീവമായി നില്‍ക്കുന്ന വിദ്യാര്‍ഥികളെയാണ്.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണം.സത്യവാങ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ബിരുദ പഠനത്തിന് ശേഷം തുടര്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ സര്‍ക്കുലര്‍ വിലങ്ങുതടിയാകാന്‍ സാധ്യതയുണ്ട്.

നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ, ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ, അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ എന്നിങ്ങനെയാണ് സത്യവാങ്മൂലത്തിലെ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കാണ് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കേണ്ടത്.




Next Story

RELATED STORIES

Share it