Kerala

മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരേ സ്വമേധയാ നടപടിയെടുത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍

വേണ്ടിവന്നാല്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒക്കും നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വ്യക്തമാക്കി.

മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരേ സ്വമേധയാ നടപടിയെടുത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍
X

മലപ്പുറം: അങ്ങാടിപ്പുറം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്നു വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനു ഓട്ടോ ഡ്രൈവറുടെ മോശമായ പെരുമാറ്റം നേരിടേണ്ടിവന്ന സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ പെരിന്തല്‍മണ്ണ പോലിസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഓട്ടോ െ്രെഡവര്‍ ബുധനാഴ്ച്ച മലപ്പുറത്തു നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ നേരിട്ടു ഹാജരാവണം. കെഎല്‍-50 സി 1571 രജിസ്റ്റര്‍ നമ്പറിലുള്ള ഓട്ടോ െ്രെഡവര്‍ക്കെതിരെയാണ് നടപടി.

അങ്ങാടിപ്പുറത്ത് കുടുംബശ്രീ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനാണ് ദുരനുഭവം നേരിടേണ്ടിവന്നത്. റെസ്റ്റ് ഹൗസിലേക്കു പോകാന്‍ ഓട്ടോയില്‍ കയറിയപ്പോള്‍ സ്ഥലമറിയില്ലെന്നു പറഞ്ഞു െ്രെഡവര്‍ മോശമായി പെരിമാറിയെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ഓട്ടോ െ്രെഡവര്‍ വാഹനം പാതി വഴിയില്‍ നിര്‍ത്തി കയര്‍ക്കുകയും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തു. വഴിമധ്യേയുള്ള ഫോണ്‍ സംഭാഷണത്തില്‍ നിന്നു താന്‍ വനിതാ കമ്മീഷന്‍ അംഗമാണെന്നു തിരിച്ചറിഞ്ഞ ഡ്രൈവര്‍ ക്ഷമാപണം നടത്തി റെസ്റ്റ് ഹൗസില്‍ എത്തിച്ചെന്നും ഷാഹിദ കമാല്‍ പിന്നീടു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാഹനത്തില്‍ കയറുന്ന സ്ത്രീകളോടുള്ള ഓട്ടോ െ്രെഡവര്‍മാരുടെ സമീപനം അംഗീകരിക്കാനാവില്ലെന്നു വനിതാ കമ്മാഷന്‍ അംഗം പറഞ്ഞു. ഇത്തരത്തിലുള്ള പരാതികള്‍ വ്യാപകമാവുകയാണ്. മുഴുവന്‍ ഓട്ടോ തൊഴിലാളികളും ഇതേ നിലപാടിലാണെന്ന അഭിപ്രായം കമ്മീഷനില്ല. എന്നാല്‍ ആവര്‍ത്തിക്കുന്ന തെറ്റുകള്‍ തിരുത്തണം. സംഭവത്തില്‍ നടപടിയെടുക്കാതിരുന്നാല്‍ ഇത്തരം പരാതികള്‍ ആവര്‍ത്തിക്കും.

കമ്മീഷന്‍ അംഗത്തോടു മോശമായി പെരുമാറിയ ഓട്ടോറിക്ഷ െ്രെഡവറോട് നാളെ മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ടു ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പെരിന്തല്‍മണ്ണ സിഐക്ക്് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികളുടെ ഭാഗമായി വേണ്ടിവന്നാല്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒക്കും നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it