Kerala

കറിപൗഡറുകളിലെ രാസവസ്തുക്കള്‍ : പരിശോധന കര്‍ശനമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ഉത്തരവ് നല്‍കി

കറിപൗഡറുകളിലെ രാസവസ്തുക്കള്‍ : പരിശോധന കര്‍ശനമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിലും കവറിലടച്ചു വരുന്ന ഭക്ഷ്യസാധനങ്ങളിലും അപകടകരമായ രീതിയില്‍ മായം കലര്‍ത്തുന്നുവെന്നാരോപിച്ച് ജനകീയ അന്വേഷണ സമിതിക്ക് വേണ്ടി ടി എന്‍ പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ഉത്തരവ് നല്‍കി. ഇതേ വിഷയത്തില്‍ 2019 ഫെബ്രുവരി 5 ന് കമ്മീഷന്‍ ഒരുത്തരവ് പാസാക്കിയിരുന്നു.ജില്ലാതല ഫുഡ് സേഫ്റ്റി സ്‌ക്വാഡുകള്‍ അടിയന്തിരമായി രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തണമെന്ന് 2019 ഫെബ്രുവരി 5 ന് കമ്മീഷന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസവസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.പരിശോധനകള്‍ നിര്‍ബാധം തുടരണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.ഈ ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പട്ടു.

Next Story

RELATED STORIES

Share it