കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ജൂണ്‍ 25 ന് രാത്രിയിലാണ് ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അലന്‍ ആല്‍ബര്‍ട്ട് കാക്കനാട് ചെമ്പുമുക്ക് പള്ളിക്ക് സമീപം മരിച്ചത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അലന്റെ കഴുത്തില്‍ കേബിള്‍ കുരുങ്ങുകയായിരുന്നു.
BY TMY2 July 2022 8:44 AM GMT
X
TMY2 July 2022 8:44 AM GMT
കൊച്ചി:താഴ്ന്നു കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി കാക്കനാട് ചെമ്പുമുക്ക് പള്ളിക്ക് സമീപം സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.തൃക്കാക്കര നഗരസഭാ സെക്രട്ടറിയും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറും ജൂലൈ 30 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
കേസ് ഓഗസ്റ്റ് 7 ന് പരിഗണിക്കും.ജൂണ്‍ 25 ന് രാത്രിയിലാണ് ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അലന്‍ ആല്‍ബര്‍ട്ട് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അലന്റെ കഴുത്തില്‍ കേബിള്‍ കുരുങ്ങുകയായിരുന്നു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Next Story
RELATED STORIES
കോട്ടയത്ത് വന്‍ മോഷണം; വീട് കുത്തി തുറന്ന് 50 പവന് സ്വര്‍ണം കവര്‍ന്നു
9 Aug 2022 4:54 PM GMTപ്രളയത്തില്‍ മുങ്ങിയ വീട് വൃത്തിയാക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ്...
9 Aug 2022 3:22 PM GMTമാളയില്‍ കുടിവെള്ളം പാഴാവുന്നതിനെതിരെ ഒറ്റയാള്‍ സമരം
9 Aug 2022 3:06 PM GMTതാനൂര്‍-തെയ്യാല റയില്‍വേ ഗേറ്റ് തുറക്കല്‍: മന്ത്രി വി അബ്ദുറഹിമാന്...
9 Aug 2022 3:01 PM GMTമാള പ്രദേശത്ത് ജനം വീണ്ടും പ്രളയഭീതിയില്‍
9 Aug 2022 2:35 PM GMTകോഴിക്കോട് മേയറുടെ പ്രസ്താവന കേരളത്തിലെ മാതാപിതാക്കളെ അപമാനിക്കുന്നത്
9 Aug 2022 1:19 PM GMT