Kerala

ഹോം സിനിമയ്ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് നിര്‍മ്മാതാവിനെതിരെയുള്ള വിവാദമെങ്കില്‍ അത് മോശം പ്രവണത: സംവിധായകന്‍ റോജിന്‍ തോമസ്

പ്രസക്തമായ വിഷയമാണ് ഹോം എന്ന സിനിമ മുന്നോട്ടു വെച്ചതെന്ന് സംവിധായകന്‍ റോജിന്‍ തോമസ് പറഞ്ഞു.എന്തെങ്കിലും വിധത്തിലുള്ള പരാമര്‍ശം പോലും സിനിമയ്ക്ക് ലഭിക്കാതെ പോയതില്‍ വലിയ വിഷമം തോന്നിയെന്നും റോജിന്‍ തോമസ് പറഞ്ഞു

ഹോം സിനിമയ്ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് നിര്‍മ്മാതാവിനെതിരെയുള്ള വിവാദമെങ്കില്‍ അത് മോശം പ്രവണത: സംവിധായകന്‍ റോജിന്‍ തോമസ്
X

കൊച്ചി: ഹോം സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ലഭിക്കാതെ പോയതില്‍ വിഷമമുണ്ടെന്ന് ഹോം സിനിമയുടെ സംവിധായകന്‍ റോജിന്‍ തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ചിത്രത്തിന്റെ നിര്‍മ്മാതാവുമായി ബന്ധപ്പെട്ട വിവാദമാണ് അവാര്‍ഡിന് പരിഗണിക്കാതെ പോയതെങ്കില്‍ അത് മോശം പ്രവണതയാണെന്നും റോജിന്‍ തോമസ് പറഞ്ഞു.അവാര്‍ഡ് നല്‍കുന്ന കാര്യം ജൂറിയാണ് തീരുമാനിക്കുന്നത്.ഹോം സിനിമ പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്തതുപോലെ ജൂറിക്ക് ഫീല്‍ ചെയ്തു കാണില്ലെന്നും റോജിന്‍ തോമസ് പറഞ്ഞു.

സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ സന്തോഷം നല്‍കുന്നവയായിരുന്നു. അതുതന്നെയാണ് ഏറ്റവും വലിയ അവാര്‍ഡ്.സംസ്ഥാന അവാര്‍ഡിന് പരിഗണിച്ചപ്പോള്‍ എല്ലാവരും വിളിച്ച് ഹോം സിനിമയക്ക് അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞപ്പോള്‍ താനും പ്രതീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.നിര്‍മ്മാതാവ് വിജയ് ബാബുവുമായി ബന്ധപ്പെട്ട വിവാദം മുലമാണോ അവാര്‍ഡ് കിട്ടാതെ പോയതെന്ന് തനിക്കറിയില്ല. അങ്ങനെയാണെങ്കില്‍ അത് മോശം പ്രവണതയാണ്.ഹോം എന്ന സിനിമ ആറു വര്‍ഷത്തോളമുള്ള കഷ്ടപ്പാടിന്റെ ഫലമാണ്.കൊവിഡ് കാലത്ത് ഒരു പാട് പേര്‍ ത്യാഗം സഹിച്ച് ചെയ്ത സിനിമയാണ്.ഒരു വലിയ കഠിനാധ്വാനം ആ സിനിമയുടെ പിന്നിലുണ്ട്.ഇന്ദ്രന്‍സിനാണെങ്കിലും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ മുഴുനീള ലഭിച്ച ഒരു കഥാപത്രം കൂടിയായിരുന്നു ഹോമിലേത്.

ഹോം സിനിമ ജൂറീ കണ്ടുകാണില്ലെന്ന്് കരുതുന്നില്ല.കാരണം ഹോം സിനിമ അവസാന റൗണ്ട് വരെയുണ്ടായിരുന്നുവെന്ന് മാധ്യമങ്ങളില്‍ വന്നിട്ടുണ്ടായിരുന്നു.ഹോം അവാര്‍ഡിന് അര്‍ഹതയുള്ളതായി ജൂറിക്ക് തോന്നിക്കാണില്ലെന്നും സംവിധായകന്‍ റോജിന്‍ തോമസ് പറഞ്ഞു.പ്രസക്തമായ വിഷയമാണ് ഹോം എന്ന സിനിമ മുന്നോട്ടു വെച്ചത്.എന്തെങ്കിലും വിധത്തിലുള്ള പരാമര്‍ശം പോലും സിനിമയക്ക് ലഭിക്കാതെ പോയതില്‍ വലിയ വിഷമം തോന്നിയെന്നും റോജിന്‍ തോമസ് പറഞ്ഞു.

ജനപ്രിയ സിനിമ എന്ന കാറ്റഗറി പരിഗണിക്കുമ്പോള്‍ അതിന്റെ മാനദണ്ഡം എന്തായിരിക്കണമെന്ന് ജൂറി പുനര്‍വിചിന്തനം നടത്തണമെന്നാണ് തന്റെ അഭിപ്രായം.ഹൃദയം എന്ന സിനിമയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ തനിക്ക് യാതൊരു പ്രതഷേധവുമില്ല.മിന്നല്‍ മുരളി,ദൃശ്യം 2 എന്നിവയും കഴിഞ്ഞ വര്‍ഷം വളരെയേറെ ജനശ്രദ്ധ ആകര്‍ച്ചിച്ച ചിത്രങ്ങളാണ്.എന്നാല്‍ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തുവെന്ന കാരത്താല്‍ ഈ സിനിമകള്‍ മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു. അതേ സമയം മറ്റു കാറ്റഗറികളിലൊന്നും ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തുവെന്ന പേരിലുള്ള മാറ്റി നിര്‍ത്തല്‍ ഇല്ലായിരുന്നുവെന്നും റോജിന്‍ തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it