- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളം കായകൽപ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി
കേരളത്തില്‍ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി എന്നീ ആശുപത്രികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
തിരുവനന്തപുരം: ആശുപത്രികളില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന നടപ്പിലാക്കുന്ന കായകൽപ അവാര്‍ഡുകള്‍ ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്ററ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സമ്മാനിച്ചു. കേരളത്തില്‍ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി എന്നീ ആശുപത്രികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
50 ലക്ഷം, 20 ലക്ഷം ആണ് യഥാക്രമം സമ്മാനത്തുക. അവാര്‍ഡ് ഏറ്റുവാങ്ങിയ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അഭിനന്ദിച്ചു. സർക്കാർ ആശുപത്രികളില്‍ ക്വാളിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണ് ഈ പുരസ്‌കാരങ്ങള്‍. എല്ലാ ആശുപത്രികളും എന്‍.ക്യു.എ.എസ് ഗുണ നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാകട്ടെ ഈ അവാര്‍ഡുകളെന്ന് മന്ത്രി ആശംസിച്ചു.
താലൂക്ക് വിഭാഗത്തില്‍ പാലക്കാട് കോട്ടതറ ട്രൈബല്‍ സ്‌പെഷ്യാല്‍റ്റി ആശുപത്രിയും പുരസ്‌കാരത്തിന് അര്‍ഹമായി. സ്റ്റേറ്റ് ക്വാളിറ്റി ഓഫീസര്‍ ഡോ. അംജദ് കുട്ടി, എന്‍.എച്ച്.എം. സ്റ്റേറ്റ് എച്ച്.ആര്‍. മാനേജര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ കേരള ടീം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു വേണ്ടി സുപ്രണ്ടന്റ് ഡോ. കെ.വി. പ്രകാശ്, ആര്‍.എം.ഒ. ഡോ. രിജിത് കൃഷ്ണന്‍, പി.ആര്‍.ഒ. അല്‍ഫോന്‍സാ മാത്യു എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കോഴിക്കോട് നിന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറുക്ക്. എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എ, ക്വാളിറ്റി അഷുറന്‍സ് ഓഫിസര്‍ ടി.ആര്‍. സൗമ്യ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പാലക്കാട് കോട്ടത്തറ ആശുപത്രിക്കു വേണ്ടി സൂപ്രണ്ട് ഡോ പ്രഭുദാസ്, എന്‍.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചന ചിദംബരം, ജില്ലാ ക്വാളിറ്റി ഓഫീസര്‍ അംബിക എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















