Kerala

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്: കേരളം ക്വാര്‍ട്ടറില്‍; സഞ്ജു പരിക്കേറ്റ് പുറത്ത്

സഞ്ജുവിന് പകരം ബേസില്‍ തമ്പിയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.6 പോയിന്റുകളുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന കേരളം ഏഴാം സ്ഥാനത്താണുള്ളത്.ഒഡീഷ,ഉത്തര്‍പ്രദേശ്,ബീഹാര്‍ എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്.മാര്‍ച്ച് എട്ടു മുതല്‍ ഡല്‍ഹിയിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്: കേരളം ക്വാര്‍ട്ടറില്‍; സഞ്ജു പരിക്കേറ്റ് പുറത്ത്
X

കൊച്ചി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍.പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജു സാംസണ് ക്വാര്‍ട്ടറില്‍ കളിക്കാന്‍ കഴിയില്ല.സഞ്ജുവിന് പകരം ബേസില്‍ തമ്പിയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.16 പോയിന്റുകളുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന കേരളം ഏഴാം സ്ഥാനത്താണുള്ളത്.ഒഡീഷ,ഉത്തര്‍പ്രദേശ്,ബീഹാര്‍ എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്.

മാര്‍ച്ച് എട്ടു മുതല്‍ ഡല്‍ഹിയിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.സച്ചിന്‍ ബേബി(ക്യാപ്റ്റന്‍),റോഹന്‍ എസ് കുന്നുമ്മല്‍,എം ജി അഷറുദ്ദീന്‍,വിഷ്ണു വിനോദ്(വൈസ് ക്യാപ്റ്റന്‍),റോബിന്‍ ഉത്തപ്പ,സല്‍മാന്‍ നിസാര്‍,വല്‍സല്‍ ഗോവിന്ദ്,ജലജ് സക്‌സേന,അക്ഷയ ചന്ദ്രന്‍,വിനൂപ് എസ് മനോഹരന്‍,സിജോമോന്‍ ജോസഫ്,എസ് മിഥുന്‍,എന്‍ പി ബേസില്‍,എം അരുണ്‍,എം ഡി നിതീഷ്,എം പി ശ്രീരൂപ്,എസ് ശ്രീശാന്ത്,എഫ് ഫനൂസ്,കെ ജി റോജിത്, ബേസില്‍ തമ്പി എന്നീവരാണ് കേരള ടീമിലെ അംഗങ്ങള്‍.

Next Story

RELATED STORIES

Share it