Kerala

കക്കി - ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട്, മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടി

പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് കൂടിയിട്ടുണ്ട്.

കക്കി - ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട്, മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് പത്തനംതിട്ടയിലെ കക്കി-ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് വാണിങ് ലെവലിലെത്തി. ഇവിടെ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് കൂടിയിട്ടുണ്ട്.

കൊല്ലം പുനലൂരിനടുത്ത് ഇടപ്പാളയത്ത് മലവെള്ള പാച്ചിലിൽ നാശനഷ്ടമുണ്ടായി. നാലു വീടുകളിൽ വെള്ളം കയറി. ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കിൽ പെട്ടു. ആളപായമുണ്ടായിട്ടില്ല. ആളുകളെ മാറ്റി പാർപ്പിച്ചെന്ന് റവന്യു വകുപ്പ് അറിയിച്ചു. സന്ധ്യയോടെയായിരുന്നു മലവെള്ള പാച്ചിൽ ഉണ്ടായത്.

എരുമേലി എയ്ഞ്ചൽ വാലിയിൽ മൂന്ന് ഇടത്ത് ഉരുൾപൊട്ടലും വെള്ളപൊക്കവുണ്ടായി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്‌ഷൻ, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോ ഒലിച്ച് പോയി. ജില്ലയിലാകെ കനത്ത മഴ തുടരുകയാണ്.

Next Story

RELATED STORIES

Share it