Kerala

സംസ്ഥാനത്തെ അര്‍ധ അതിവേഗ റെയില്‍പാത സില്‍വര്‍ ലൈന്‍ നിക്ഷേപ സംഗമത്തില്‍ അവതരിപ്പിക്കും

കൊച്ചുവേളിയില്‍നിന്ന് കാസര്‍കോടുവരെ 532 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിടാവുന്ന റെയില്‍പാതയുടെ നിര്‍മാണച്ചെലവ് 66405 കോടി രൂപയാണ്.സില്‍വര്‍ ലൈനിന്റെ അവതരണം കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) മാനേജിങ് ഡയറക്ടര്‍ വി അജിത് കുമാര്‍ ആണ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാരും റെയില്‍ മന്ത്രാലയവും ചേര്‍ന്നാണ് കെആര്‍ഡിസിഎല്‍ എന്ന കമ്പനിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്ക് റെയില്‍ മന്ത്രാലയവും തത്വത്തില്‍ അനുമതി നല്‍കയിട്ടുണ്ട്. നിക്ഷേപകരെ കണ്ടുപിടിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാനാണ് റെയില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്

സംസ്ഥാനത്തെ അര്‍ധ അതിവേഗ റെയില്‍പാത സില്‍വര്‍ ലൈന്‍ നിക്ഷേപ സംഗമത്തില്‍  അവതരിപ്പിക്കും
X

കൊച്ചി: ഈ പതിറ്റാണ്ടിലെ കേരളത്തിന്റെ സ്വപ്‌നപദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അര്‍ദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള അവതരണം നാളെ ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള-2020 ല്‍ നടക്കും.അസെന്‍ഡിലെത്തുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നായ സില്‍വര്‍ ലൈനിന്റെ അവതരണം കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) മാനേജിങ് ഡയറക്ടര്‍ വി അജിത് കുമാര്‍ ആണ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാരും റെയില്‍ മന്ത്രാലയവും ചേര്‍ന്നാണ് കെആര്‍ഡിസിഎല്‍ എന്ന കമ്പനിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. കൊച്ചുവേളിയില്‍നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിടാവുന്ന റെയില്‍പാതയുടെ നിര്‍മാണച്ചെലവ് 66405 കോടി രൂപയാണ്.സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്ക് റെയില്‍ മന്ത്രാലയവും തത്വത്തില്‍ അനുമതി നല്‍കയിട്ടുണ്ട്. നിക്ഷേപകരെ കണ്ടുപിടിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാനാണ് റെയില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതിനുശേഷമുള്ള ആദ്യ അവതരണമാണ് നാളെ അസെന്‍ഡില്‍ നടക്കുന്നത്. ഇന്ത്യയിലെ ഏത് അതിവേഗ റെയില്‍ പദ്ധതിയും പോലെ ആഗോള നിക്ഷേപമാണ് സില്‍വര്‍ ലൈനും പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ വിവിധ ഘടകങ്ങളില്‍ നിക്ഷേപസാധ്യതകളാണ് സില്‍വര്‍ ലൈന്‍ വാഗ്ദാനം ചെയ്യുന്നത്. റെയില്‍വെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് അനുബന്ധ മേഖലകളിലുണ്ടാകുന്ന വികസനം(ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ്്), സിവില്‍-ഇലക്ട്രിക്കല്‍ മേഖലകളില്‍ 38,000 കോടി രൂപയുടെ എന്‍ജിനീയറിങ്-പ്രൊക്യുര്‍മെന്റ്്-കണ്‍സ്ട്രക്ഷന്‍ ജോലികള്‍, റെയില്‍ കോച്ചുകളുടെ നിര്‍മാണവും പ്രവര്‍ത്തനവും, അതിവേഗ ചരക്കുവണ്ടികളുടെ സപ്ലൈയും പ്രവര്‍ത്തനവും, ടൂറിസ്റ്റ് ട്രെയിനുകള്‍, 300 വാട്ട് വൈദ്യുതി ഉല്‍പാദനം, വൈദ്യുതി സംഭരണ സംവിധാനം എന്നിങ്ങനെ തുടങ്ങി പദ്ധതിയില്‍ നേരിട്ടുള്ള നിക്ഷേപം വരെ ആകാം. യാത്രാവികസനവും വൈദ്യുതി വാഹനങ്ങളും' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയിലാണ് അവതരണം. മന്ത്രി എ കെ ശശീന്ദ്രന്‍ വിവിധ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും.

Next Story

RELATED STORIES

Share it