- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളാ പോലിസിന്‍റെ ശ്വാനസേനയിലേക്ക് 20 പുതിയ നായ്ക്കുട്ടികള്‍
രക്ഷാപ്രവര്‍ത്തനത്തിനും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നല്‍കുന്നത്.

തിരുവനന്തപുരം: പോലിസിന്‍റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികള്‍ എത്തി. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നാല് ബ്രീഡുകളില്‍ നിന്നായി 20 പുതിയ പട്ടിക്കുട്ടികളാണ് എത്തിയത്. പോലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡക്ഷന്‍ ബാഡ്ജ് അണിയിച്ച് പുതിയ അതിഥികളെ സ്വീകരിച്ചു.
സേവനകാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന 12 പോലിസ് നായ്ക്കളെ ഡി-ഇന്‍ഡക്ഷന്‍ മെഡല്‍ അണിയിച്ച് യാത്രയാക്കി. സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് ഉന്നത ഉദ്ദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ബെല്‍ജിയം മലിനോയ്സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളില്‍ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസംഘത്തില്‍ ചേര്‍ന്നത്. ഇവയില്‍ മൂന്നെണ്ണത്തെ പൊതുജനം ദാനം ചെയ്തതാണ്. രക്ഷാപ്രവര്‍ത്തനത്തിനും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നല്‍കുന്നത്.
മയക്കുമരുന്നുകളും സ്ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിനും കാണാതായ ആള്‍ക്കാരെ കണ്ടെത്തുന്നതിനും ഇവയ്ക്ക് പരിശീലനം നല്‍കും. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനും പോലിസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കുന്നതിനും പരിശീലിപ്പിക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളില്‍ നിന്നാണ് പട്ടിക്കുട്ടികളെ തിരഞ്ഞെടുത്തത്.
സേവന കാലാവധി പൂര്‍ത്തിയാക്കുന്ന 12 പോലിസ് നായ്ക്കള്‍ക്ക് വിശ്രമ ജീവിതത്തിനായി തൃശ്ശൂരിലെ കേരളാ പോലിസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്‍റ് ഹോം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ മുന്‍കൈയെടുത്തു നിര്‍മ്മിച്ച ഈ റിട്ടയര്‍മെന്‍റ് ഹോമില്‍ നായ്ക്കള്‍ക്ക് കളിക്കാനായി പ്രത്യേക മുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















