Kerala

കേരളാ പോലിസിന്റെ നവമാധ്യമ സ്വാധീനം; മൈക്രോസോഫ്റ്റ് ഗവേഷണത്തിന്

പൊതുജനസമ്പര്‍ക്കത്തിന് പോലിസ് സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി സോഷ്യല്‍മീഡിയ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നാണ് മൈക്രോസോഫ്റ്റ് പഠിക്കുന്നത്.

കേരളാ പോലിസിന്റെ നവമാധ്യമ സ്വാധീനം; മൈക്രോസോഫ്റ്റ് ഗവേഷണത്തിന്
X

തിരുവനന്തപുരം: കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ചും സ്വാധീനത്തെ കുറിച്ചും ഐടി ഭീമന്‍മാരായ മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. പൊതുജനസമ്പര്‍ക്കത്തിന് പോലിസ് സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി സോഷ്യല്‍മീഡിയ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നാണ് മൈക്രോസോഫ്റ്റ് പഠിക്കുന്നത്.

ഫേസ്ബുക്ക് പേജില്‍ കേരള പൊലീസ് അടുത്തിടെ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണു കേരള പോലിസിനെ ഇതിനായി തെരഞ്ഞെടുത്തത്.

മൈക്രോസോഫ്റ്റ് ബംഗളൂരു ഗവേഷണകേന്ദ്രത്തിന്റെ കീഴില്‍ നടക്കുന്ന പഠനത്തിന്റെ ഭാഗമായി ഗവേഷകയായ ദ്രുപ ഡിനി ചാള്‍സ് പോലിസ് ആസ്ഥാനത്തെത്തി കേരള പോലിസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ ഐജി മനോജ് ഏബ്രഹാം, മീഡിയ സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.




Next Story

RELATED STORIES

Share it