Kerala

സര്‍വകലാശാലകള്‍ പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കണം: കൃഷ്ണന്‍ എരഞ്ഞിക്കല്‍

സര്‍വകലാശാലകള്‍ പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കണം: കൃഷ്ണന്‍ എരഞ്ഞിക്കല്‍
X

തിരുവനന്തപുരം: ഗവര്‍ണറെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സ്ഥിരം വിസിമാരില്ലാത്ത കേരളത്തിലെ എട്ടു സര്‍വകലാശാലകളിലെയും വിസിമാരായി സംഘപരിവാര്‍ നോമിനികളെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് ഗവര്‍ണറുടെ നേതൃത്വത്തില്‍ നടക്കുന്നത്. കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം നടത്തിയവരില്‍ സിംഹഭാഗവും സംഘപരിവാറുകാരാണ്.

കേരളാ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത 17 പേരില്‍ 15 ഉം ബിജെപിക്കാരായത് യാദൃശ്ചികമല്ല. വിദ്യാഭാസ മേഖലയൊന്നാകെ കാവിവല്‍ക്കരിച്ച് ഫാഷിസ്റ്റ് അജണ്ടയിലധിഷ്ടിതമായ തലമുറയെ സൃഷ്ടിച്ചെടുക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം. എന്‍സിആര്‍ടിഇ ഉള്‍പ്പെടെയുള്ള മേഖലകളിലെ കാവിപരിഷ്‌കരണങ്ങള്‍ ഇതിനകം സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്ഭവനില്‍ പോലും സംഘപരിവാര്‍ നേതാവിന് അവസരം നല്‍കിയത് ഗവര്‍ണറുടെ പ്രത്യേക താല്‍പ്പര്യമാണ്. ബിജെപിയിതര സംസ്ഥാന സര്‍ക്കാരുകളെ വിരട്ടി നിര്‍ത്താനും തങ്ങളുടെ അജണ്ടകള്‍ കൃത്യമായി നടപ്പാക്കാനുമാണ് ഗവര്‍ണര്‍ വഴി കേന്ദ്ര ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഉന്നത കലാലയങ്ങളെയും സര്‍വകലാശാലകളെയും സംഘപരിവാര്‍ നിയന്ത്രണത്തിലാക്കാനുള്ള ഏതൊരു നീക്കത്തെയും കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രതിരോധിക്കണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഓര്‍മിപ്പിച്ചു. ചട്ടവിരുദ്ധമായി നാല് എബിവിപിക്കാരെ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത ഗവര്‍ണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Next Story

RELATED STORIES

Share it