Kerala

മെഡിക്കൽ പിജി ഒബിസി സംവരണം 27 ശതമാനമായി ഉയർത്തിയ നടപടി സ്വാഗതാർഹം: കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ

ദീർഘകാലമായി യൂത്ത് കൗൺസിൽ ഉൾപ്പെടെ വിവിധ സംഘടനകളും വ്യക്തികളും നടത്തിയ പോരാട്ടങ്ങൾക്കും നിയമ യുദ്ധങ്ങൾക്കും ഫലം കണ്ടിരിക്കുകയണ്

മെഡിക്കൽ പിജി ഒബിസി സംവരണം 27 ശതമാനമായി ഉയർത്തിയ നടപടി സ്വാഗതാർഹം: കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ
X

കോട്ടയം: ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിൽ എസ്ഇബിസി/ ഒബിസി വിഭാഗങ്ങൾക്ക് നിലവിലുണ്ടായിരുന്ന 9 ശതമാനം സംവരണം 27 ശതമാനമായി വർധിപ്പിക്കാൻ എടുത്ത മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ.

ദീർഘകാലമായി യൂത്ത് കൗൺസിൽ ഉൾപ്പെടെ വിവിധ സംഘടനകളും വ്യക്തികളും നടത്തിയ പോരാട്ടങ്ങൾക്കും നിയമ യുദ്ധങ്ങൾക്കും ഫലം കണ്ടിരിക്കുകയണെന്നും പിന്നാക്ക ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ 40 ശതമാനം സംവരണം എന്ന ന്യായമായ ആവശ്യങ്ങൾ ഉൾപ്പെടെ നേടിയെടുക്കുന്നതിന് ഊർജ്ജം പകരുന്നതാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമെന്നും യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം ബി അമീൻഷായും കൺവീനർ ഇർഷാദ് അഞ്ചലും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.


Next Story

RELATED STORIES

Share it